ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം
സണ്‍ ഫാര്‍മ, റാന്‍ബാക്‌സി എന്നിവയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നേട്ടത്തില്‍.
from kerala news edited
via IFTTT
ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം
സണ്‍ ഫാര്‍മ, റാന്‍ബാക്‌സി എന്നിവയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നേട്ടത്തില്‍.
Story Dated: Wednesday, December 10, 2014 06:47
തളിപ്പറമ്പ്: മൂന്ന് വര്‍ഷമായി മകളെ ലൈംഗികമായി ഉപയോഗിക്കുകയും പലര്‍ക്കായി കാഴ്‌ച വെയ്‌ക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ പിതാവ് അറസ്‌റ്റില്‍. കുപ്പം മുക്കുന്ന് സ്വദേശിനി നല്‍കിയ പരാതിയില്‍ മദ്ധ്യവയസ്‌ക്കനെ എസ്.ഐ വിനോദ്‌കുമാര്‍ അറസ്‌റ്റ് ചെയ്‌തു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പീഡനം ഇപ്പോഴും തുടരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തന്നെ വീടിന്റെ ടെറസില്‍ കൊണ്ടുപോയി ജ്യൂസ് തന്ന് മയക്കി പീഡിപ്പിക്കുകയും പിന്നീട് പിതാവിനോടൊപ്പം ജോലി ചെയ്യുന്ന സലാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്‌ചവെക്കുകയും ചെയ്‌തതായി ആരോപിച്ചു.
കല്ല്യാണം കഴിപ്പിച്ച് വിടാതെ എന്നും ഒപ്പം താമസിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. തളിപ്പറമ്പ മജിസട്രേറ്റ് ആര്‍.കെ രമ കൂട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Story Dated: Wednesday, December 10, 2014 06:01
കണ്ണൂര്‍: മുറിക്കുള്ളില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്‌താല്‍ നാട് അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. ചുംബനസമരത്തെ എതിര്‍ത്ത് ഇന്നലെ നടി ശോഭന രംഗത്ത വന്നതിന് പിന്നാലെയാണ് ചുംബന സമരത്തെ വിമര്‍ശിച്ച് പിണറായി വിജയനും എത്തിയത്. കണ്ണൂര്‍ മയ്യില്‍ അരിമ്പ്ര ഗ്രാമീണ വായനശാലയുടെ 50ാം വാര്‍ഷികം ഉദ്‌ഘാടനം ചെയ്യവെയായിരുന്നു പിണറായിയുടെ പ്രസംഗം.
സദാചാര പോലീസിനെതിരായ ശരിയായ സമരമാര്‍ഗമല്ല ചുംബനസമരം. സമരമാര്‍ഗത്തെ കുറിച്ച് അതിന്റെ സംഘാടകര്‍ പുനര്‍ചിന്തിക്കണം. എന്നാല്‍, ചുംബന സമരക്കാരെ പോലീസ് തെരുവില്‍ നേരിട്ടതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ യുവജന പ്രസ്‌ഥാനമായ ഡി.വൈ.എഫ്.ഐ. യും വിദ്യാര്‍ത്ഥി പ്രസ്‌ഥാനമായ എസ്.എഫ്.ഐ. യും ഇടതുമുന്നണിയില്‍ ഘടകകക്ഷികളായ സി.പി.ഐ. യും ചുംബന സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കെയാണ് സി.പി.എം. സെക്രട്ടറി സമരത്തെ വിമര്‍ശിച്ചിട്ടുള്ളത്.
പര്‍ദ വിവാദവുമായി ബന്ധപ്പെട്ടു ഫസല്‍ ഗഫൂറിന്റെ നിലപാടിനും പിണറായി പിന്തുണ പ്രഖ്യാപിച്ചു. ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. പുരോഗമന വാദികളായ എല്ലാ മുസ്ലിം സമുദായങ്ങളുടേയും അഭിപ്രായം അതുതന്നെയാണ്. ഫസല്‍ ഗഫൂറിന്റെ ചെറിയൊരു അഭിപ്രായപ്രകടനം പോലും അസഹിഷ്‌ണതയോടെ നോക്കികാണുന്ന സമൂഹത്തെകുറിച്ച് ആശങ്കയുണ്ടെന്നും പിണറായി പറഞ്ഞു.
നേരത്തേ എം.ബി. രാജേഷ് എം.പി. യെ പോലെയുള്ളവര്‍ ചുംബന സമരത്തെ എതിര്‍ക്കുന്നതിനെതിരേ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റും അദ്ദേഹം ഇട്ടിരുന്നു. അതേസമയം കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ചുംബനസമരത്തിനെതിരായ പ്രതിഷേധം തുടരുമെന്നു ശിവസേന വ്യക്‌തമാക്കി.
കോഴിക്കോട്ട് സംഘടിപ്പിച്ച കിസ് ഇന്‍ ദി സ്‌ട്രീറ്റ് പരിപാടിക്കെതിരേ നടന്ന അക്രമം പ്രതിഷേധത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ശിവസേന സംസ്‌ഥാന എക്‌സിക്യുട്ടീവ് അംഗം കെ. തുളസീദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കോഴിക്കോട്ട് പ്രതിഷേധ പ്രകടനത്തിനു മാത്രമാണ് ആഹ്വാനം ചെയ്‌തിരുന്നത്. ചുംബനസമരത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശിവസേന പറഞ്ഞു.
Story Dated: Wednesday, December 10, 2014 04:23
മാനന്തവാടി: തലപ്പുഴ 44ലെ മുണ്ടയത്ത് കോളനിയിലെ ശേഖരന്റെ മകന്‍ ബിജു (20)വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അവിവാഹിതനാണ്.വീടിനടുത്തുള്ള വയലിലെ മരത്തില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. മാതാവ്: കമല. സഹോദരങ്ങള്‍: ഗീത, ഷീജ, ഷിജു.
Story Dated: Wednesday, December 10, 2014 04:23
മാനന്തവാടി: മദ്യഹലരിയിലായിരുന്ന ആദിവാസി യുവാവ് പിതാവിനെ അടിച്ചുകൊന്നു. പനമരം ഗ്രാമപഞ്ചായത്തിലെ വേങ്ങരക്കുന്ന് കോളനിയിലെ കുളിയനാ(45)ണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ കണ്ണനെ(22) പനമരം പോലീസ് അറസ്‌റ്റ് ചെയ്‌തത്.കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ സംഭവം. മദ്യലഹരിയിലായിരുന്ന ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കണ്ണന്‍ വടികൊണ്ട് കുളിയനെ അടിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം രക്‌തം വാര്‍ന്ന നിലയില്‍ ഇയാള്‍ കോളനിയിലെ വീട്ടില്‍ കിടക്കുകയായിരുന്നു. പിന്നീട് കോളനിവാസികള്‍ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. കണ്ണനെ കോളനിയില്‍ നിന്നു തന്നെ പോലീസ് പിടികൂടി. എട്ട് മക്കളില്‍ മൂത്തയാളാണ് കണ്ണന്‍. മീനങ്ങാടി സി ഐ, പി എന്‍ സജീവിനാണ് അന്വേഷണ ചുമതല. മാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ല ാസ് (2) കോടതി പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Story Dated: Wednesday, December 10, 2014 01:58
മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണക്കടത്തു കേസിലെ അട്ടിമറി സാധ്യത കണക്കിലെടുത്ത് ഡി.ആര്‍.ഐക്കും കസ്‌റ്റംസ് ഇന്റലിജന്‍സിനും പുറമെ സി.ബി.ഐയും പ്രാഥമികാന്വേഷണം തുടങ്ങി. കേസില്‍ വിമാനത്തവള അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ കൂടി ഉള്‍പ്പെട്ടതായി മൊഴിയുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്നലെ ഡി.ആര്‍.ഐ ഉദ്യോഗസ്‌ഥരില്‍ നിന്നു ശേഖരിച്ച സി.ബി.ഐ അന്വേഷണത്തിന്റെ പ്രഥമിക ഘട്ടംമാത്രമാണു കഴിഞ്ഞതെന്നും വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടന്ന പത്തുകിലോയുടെ ചരിത്ര സ്വര്‍ണവേട്ടയില്‍ വിമാനത്തവളത്തിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ നിജസ്‌ഥിതി സി.ബി.ഐ അന്വേഷിക്കും. അതോടൊപ്പം കേസില്‍ പിടിയിലായ രണ്ടു യാത്രക്കാര്‍ക്കു പുറമെ എയര്‍പോര്‍ട്ട് അഥോറിട്ടി ഹൗസ് കീപ്പിംഗ് സീനിയര്‍ സൂപ്രണ്ട് പാലക്കാട് സ്വദേശി കെ.പി.പ്രകാശിനും താല്‍ക്കാലിക ശുചീകരണ ജീവനക്കാരന്‍ കെ.പി പ്രകാശനും നേരത്തെ നടത്തിയ സ്വര്‍ണക്കടത്തുകളെ കുറിച്ചുള്ള വിവരങ്ങളും തുടര്‍ ദിവസങ്ങള്‍ അന്വേഷണം ആരംഭിക്കും.
കേസുമായി ബന്ധപ്പെട്ടു അടുത്തദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും പ്രകാശിന്റെ വീടും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും സി.ബി.ഐ പരിശോധന നടത്തും. ഡി.ആര്‍.ഐ സംഘം നേരത്തെ തന്നെ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പ്രകാശിനോടൊപ്പം സഹായിയായി പ്രവര്‍ത്തിച്ച ശുചീകരണ കരാര്‍ കമ്പനിയുടെ ബ്രാഞ്ച് മാനേജര്‍ തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി മനോജും അറസ്‌റ്റിലായിട്ടുണ്ട്. അറസ്‌റ്റിലായ ഇരുവരും റിമാന്‍ഡിലാണിപ്പോള്‍.
അതേസമയം പ്രകാശ് അറസ്‌റ്റിലായതോടെ ഇയാളെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌തു. ഏറെക്കാലമായി എയര്‍പോര്‍ട്ട് അഥോറിറ്റി ജീവനക്കാരനായ പ്രകാശ് പത്തു വര്‍ഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്‌തിട്ടുണ്ട്. ഇവിടെ വച്ചാണ് കഴിഞ്ഞദിവസം സ്വര്‍ണവുമായി പിടിയിലായ തിരുവനന്തപുരം സ്വദേശിനി സുഷാ സുധാകരുമായി ബന്ധം സ്‌ഥാപിക്കുന്നത്. കേസില്‍ കരിപ്പൂരിലെ ഉദ്യോഗസ്‌ഥര്‍ക്കു കൂടിപങ്കുള്ളതായി തെളിഞ്ഞതിനാല്‍ ഉദ്യോഗസ്‌ഥരുമായി അറസ്‌റ്റിലായ ഉദ്യോഗസ്‌ഥരുമായി അടുപ്പമുള്ള ഡി.ആര്‍.ഐയും കസ്‌റ്റംസ് ഇന്റലിജന്‍സിന്റേയും അന്വേഷണത്തില്‍ അപാകതയുണ്ടോയെന്നും സി.ബി.ഐ പരിശോധിക്കും. മൂന്നുദിവസത്തിനു ശേഷം മാത്രമെ കേസുമായി ബന്ധപ്പെട്ട വ്യക്‌തമാ ചിത്രം വ്യക്‌തമാകൂവെന്നു സി.ബി.ഐ വ്യക്‌തമാക്കി.
Story Dated: Wednesday, December 10, 2014 01:58
എടവണ്ണ: ചാലിയാര്‍ പുഴയില്‍ നിന്നും ബൈക്ക് കണ്ടെടുത്തു. എടവണ്ണ സീതിഹാജി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ പ്രദേശവാസികളാണ് പുഴയുടെ അടിയില്‍ നിന്നും ബൈക്ക് കണ്ടത്. ഉടന്‍ തന്നെ എടവണ്ണ പോലീസില്‍ വിവരം അറിയിക്കുകയും ഗ്രേഡ് എസ് ഐ സുരേശ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ നിന്നും മുങ്ങി കരയ്‌ക്കെടുത്തു. ഏകദേശം ഒരു വര്‍ഷത്തോളമായി വെള്ളത്തിനടിയില്‍ കിടക്കുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി. അന്വേഷണം ഊര്‍ജ്‌ജിതമാക്കി.
Story Dated: Wednesday, December 10, 2014 01:58
കോഴിക്കോട്: കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ജല അതോറിറ്റിയിലെ ചെറുകിട കരാറുകാര്‍ സമരത്തിലേക്ക്. ജല അഥോറിറ്റിയിലെ ചെറുകിട കരാറുകാര്‍ക്ക് മലബാര്‍ മേഖലയില്‍ ലഭിക്കാനുള്ള 25 കോടി രൂപ കുടിശിക ലഭിക്കാതെ പ്രവൃത്തികള്‍ ഏറ്റെടുക്കില്ലെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ ഉത്തര മേഖലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേയില്‍ 15 ദിവസത്തെ സമരത്തെ തുടര്‍ന്നുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ 2010-2013 വര്‍ഷത്തെ കുടിശിക ഓഗസ്‌റ്റോടെ തീര്‍ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി ചീഫ് എന്‍ജിനീയറേയും സുപ്രണ്ടിംഗ് എഞ്ചിനീയറേയും ചുമതലപ്പെടുത്തുകയും ചെയ്‌തു.
മാസങ്ങളായിട്ടും 2013 ലെ വരള്‍ച്ചാ പദ്ധതിയില്‍ തീര്‍ത്ത ജോലിയുടെ പോലും കുടിശിക നല്‍കിയില്ല. തുടര്‍ന്ന് സിവില്‍, ഇലക്ര്‌ടിക്കല്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും അറ്റകുറ്റപ്രവൃത്തികള്‍ ചെറുകിട കരാറുകാര്‍ അഞ്ചു ദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിഹാരമുണ്ടാകാത്ത പക്ഷം സമരം ശക്‌തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.ജി.സി. എഫ്. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി. നാഗരത്നന്‍, ഉത്തരമേഖലാ പ്രസിഡന്റ് പി. സോമശേഖരന്‍, പി. അബ്‌ദുല്‍റൗഫ്, ജിതിന്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
Story Dated: Wednesday, December 10, 2014 01:58
താമരശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് താമരശേരി ടൗണിലെയും പരിസരങ്ങളിലെയും ബഹുജനങ്ങളെ അണിനിരത്തി ഡി.വൈ.എഫ്.ഐ. സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ബഹുജന ധര്‍ണയും സത്യഗ്രഹവും നടത്തി.
വികസനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന പഞ്ചായത്തിന്റെ നയങ്ങള്‍ തിരുത്തുക, താമരശേരി ടൗണിലെയും പരിസരങ്ങളിലെയും മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, പഴയ ബസ്സ്റ്റാന്‍ഡിലെ ടോയ്‌ലറ്റ് ഉപയോഗപ്രദമാക്കുക, ബ്ബൈപ്പാസ് റോഡിലെ വെള്ളക്കെട്ടുകള്‍ ശാശ്വത പരിഹാരം കാണുക, ഉപയോഗശൂന്യമായി, അശാസ്‌ത്രീയമായി നിര്‍മിച്ച മാലിന്യപ്ലാന്റുകള്‍ നിലനില്‍ക്കുന്ന കമ്മാളന്‍കുന്നത്ത് ശുദ്ധജല പദ്ധതികള്‍ക്ക് ഭീഷണിയായി പുതിയ പ്ലാന്റ് നിര്‍മിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, മാലിന്യങ്ങള്‍ ഓവുചാലുകളിലൂടെ ഒഴുക്കിവിടുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടത്തിയത്. സി.പി.എം ഏരിയ സെക്രട്ടറി ആര്‍.പി. ഭാസ്‌ക്കരന്‍ ഉദ്‌ഘാടനം ചെയ്‌തു.
ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് യു.കെ. ദിനേശ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി.ബാലന്‍നായര്‍, സഫിയ കാരാട്ട്, പ്രദീപ്, പൗരസമിതി ചെയര്‍മാന്‍ കെ.കെ. ബൈജു, മജീദ് എടവലത്ത്, എ.പി. മുസ്‌തഫ, കണ്ടിയില്‍ മുഹമ്മദ്, സി.കെ. വേണുഗോപാലന്‍, പി.യു. വിനോദന്‍, കെ. സെയ്‌തലവി, ബെന്നി എന്നിവര്‍ സംസാരിച്ചു.
മേഖല സെക്രട്ടറി വി.ലിജു സ്വാഗതവും പി.ടി. നൗഫല്‍ നന്ദിയും പറഞ്ഞു.
Story Dated: Wednesday, December 10, 2014 01:58
പേരാമ്പ്ര: കുറ്റ്യാടി ഉള്ള്യേരി സംസ്‌ഥാന പാതയില്‍ പേരാമ്പ്ര കൈതക്കല്‍ ടൗണിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ചതിനു ശേഷം താഴ്‌ചയിലുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിനടുത്തേക്ക് മറിഞ്ഞു. ചൊവ്വാഴ്‌ച പുലര്‍ച്ചെ പേരാമ്പ്രയില്‍നിന്ന് മുളിയങ്ങലിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
വാളൂര്‍ സ്വദേശിയായ ഈങ്ങാരി അബ്‌ദുറഹിമാന്‍ കുട്ടിയുടെ ഉടമസ്‌ഥതയിലുള്ള കാറില്‍ മകന്‍ ആരിഫും സുഹൃത്ത് ഷെബിനുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഇവര്‍ക്ക് സാരമായപരിക്കൊന്നും ഏല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Two of the largest cricket competitions are the ICC Men’s Cricket World Cup 2023 Live Streaming match details. The ICC Men’s Cricket World...