Story Dated: Tuesday, December 9, 2014 07:07
റാഞ്ചി: രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് തടവുകാരെ ജാര്‍ഖണ്ഡ് പോലീസ് വെടിവെച്ചുകൊന്നു. കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് തിരിച്ച് കൊണ്ടുപോകുംവഴി രക്ഷപ്പെടാന്‍ ശ്രമിച്ച 17 തടവുകാര്‍ക്ക് നേരെയാണ് പോലീസ് വെടിവെയ്പ്പ് നടത്തിയത്. ബാക്കിയുള്ളവര്‍ക്കായി സേന തിരച്ചില്‍ ശക്തമാക്കി.
ദക്ഷിണ ജാര്‍ഖണ്ഡിലെ ഛായിബസയിലാണ് സംഭവം. പോലീസിന്റെ കണ്ണില്‍ മുളകുപൊടി വിതറിയാണ് തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സേന വെടയുതിര്‍ക്കുകയായിരുന്നു. ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്.
from kerala news edited
via IFTTT