കളിക്കള നിര്‍മാണത്തിന് ഉടമ്പടി
Posted on: 10 Dec 2014
അബുദാബി മലയാളിസമാജത്തില്‍ കളിക്കളം നിര്‍മിക്കുന്നതിന് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ നിന്ന്
അബുദാബി: പുതിയ കളിക്കളം നിര്‍മിക്കുന്നതിന് അബുദാബി മലയാളിസമാജവും ലൈഫ് കെയര്‍ ഹോസ്പിറ്റലും കരാറില്‍ ഒപ്പുവെച്ചു. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസും ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ എസ്.കെ. അബ്ദുള്ളയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ ലൈഫ് കെയര്‍ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്‍റ് നടത്തിക്കൊണ്ടായിരിക്കും കളിക്കളത്തിന്റെ ഉദ്ഘാടനമെന്ന് എസ്.കെ. അബ്ദുള്ള വ്യക്തമാക്കി. 338 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കുന്ന കളിക്കളത്തില്‍ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ അടക്കമുള്ള മത്സരങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കും.
ഇതിനായി ചേര്‍ന്ന പത്രസമ്മേളനത്തില്‍ സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. വിനീത്, ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജര്‍ ഫാദി സിദാനി എന്നിവരും പങ്കെടുത്തു.

from kerala news edited
via IFTTT