121

Powered By Blogger

Tuesday, 9 December 2014

കര്‍ഷകന്‍ സ്വയം കരണ്ട്‌ അടിപ്പിച്ച്‌ ജീവനൊടുക്കി









Story Dated: Tuesday, December 9, 2014 08:12



നാഗ്‌പൂര്‍: മഹാരാഷ്‌ട്രയില്‍ കര്‍ഷകന്‍ സ്വയം കരണ്ട്‌ അടിപ്പിച്ച്‌ ജീവനൊടുക്കി.ചന്ദ്രശേഖര്‍ മഹാജന്‍ എന്ന കര്‍ഷകനാണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ തന്റെ കൃഷിയിടത്തില്‍ എത്തിയ മഹാജന്‍ വൈദ്യുതി കടന്നു പോകുന്ന വയര്‍ മുറിച്ച്‌ ദേഹത്ത്‌ സ്‌പര്‍ശിക്കുകയായിരുന്നു. വൈദ്യുതാഘതമേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു. സോയാബീന്‍ കൃഷി നഷ്‌ടത്തിലായതിനെ തുടര്‍ന്ന്‌ രണ്ട്‌ ലക്ഷം രൂപ ബാങ്ക്‌ ലോണ്‍ എങ്ങനെ തിരികെ അടയ്‌ക്കുമെന്ന്‌ അറിയാതെ ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ നാഗ്‌പൂരിലെ വസതിയുടെ സമീപ ഗ്രാമമായ മന്ദല്‍ സ്വദേശിയായ മഹാജന്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്‌.










from kerala news edited

via IFTTT