കഥ പറയുമ്പോള്‍ എന്ന ചിത്രത്തിനു ശേഷം എം.മോഹനനും ശ്രീനിവാസനും ഒന്നിക്കുന്ന 'മൈ ഗോഡ്' എന്ന ചിത്രത്തില്‍ സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരുണ്യ വി.ആര്‍.ക്രിയേഷന്‍സിന്റെ ബാനറില്‍ മഹി പുതുശ്ശേരി കൂത്തുപറമ്പ്, ഷൈന കെ.വി. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൈ ഗോഡിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഹണി റോസാണ് നായിക. ജോയ് മാത്യു, ഇന്ദ്രന്‍സ്, ചാലി പാല, കലാഭവന്‍ ഹനീഫ്, അഭി മാധവ്, ലെന, രേഖ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
തൊടുപുഴയിലെ സമ്പന്നനായ പ്ലാന്ററാണ് തോമസ് സ്‌കറിയ തോട്ടുങ്കല്‍. ഭാര്യ സറീനയും രണ്ടാണ്‍മക്കളും അടങ്ങിയതാണ് അയാളുടെ കുടുംബം. ഇളയമകന്‍ സാം പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും സാമിന്റെ മനസ്സില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
അമേരിക്കയിലെ പ്രശസ്ത ഐ.ടി.സ്ഥാപനത്തിലെ സി.ഇ.ഒ. ആയ ആദിരാജ ഭട്ടതിരിപ്പാട്, ഭാര്യയും ചൈല്‍ഡ് സൈക്യാട്രിസ്റ്റുമായ ആര്യ ഭട്ടതിരിപ്പാട്, ഫാദര്‍ വടക്കന്‍ എന്നിവര്‍ സാമിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നു. സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രത്തില്‍ ആദിരാജയായി സുരേഷ് ഗോപിയും ആര്യയായി ഹണിയും ഫാദര്‍ വടക്കനായി ശ്രീനിവാസനും വേഷമിടുന്നു.
എം,മോഹനന്റെ തിരക്കഥയ്ക്ക് ജിയോ മാത്യു, നിജോ കുറ്റിക്കാട്ട് എന്നിവര്‍ സംഭാഷണം രചിച്ചിരിക്കുന്നു. ഛായാഗ്രഹണം: ജിത്തു ദാമോദര്‍. ഗാനങ്ങള്‍: റഫീക്ക് അഹമ്മദ്, ജോയ് തോമസ് ഇരിട്ടി. സംഗീതം : ബിജിബാല്‍. കോ.പ്രൊഡ്യൂസര്‍: രവീന്ദ്രന്‍ ഗോകുലം. പ്രൊഡ.കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്ട്‌സ് മോഹന്‍. വാര്‍ത്താപ്രചരണം: എ.എസ്.ദിനേശ്.
from kerala news edited
via IFTTT