121

Powered By Blogger

Tuesday, 9 December 2014

'സൂത്തോ ലാലോഹോ' സംഗീത പരിപാടി സംഘടിപ്പിച്ചു








'സൂത്തോ ലാലോഹോ' സംഗീത പരിപാടി സംഘടിപ്പിച്ചു


Posted on: 10 Dec 2014


അബുദാബി: വിവിധ സന്ദര്‍ഭങ്ങളിലായുള്ള പ്രാര്‍ഥനകള്‍ കൂട്ടിയിണക്കി 'സൂത്തോ ലാലോഹോ' എന്ന പേരില്‍ ഓര്‍ത്തോഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഗീതപരിപാടി സംഘടിപ്പിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ മാമോദീസ മുതല്‍ മരണം വരെയുള്ള പ്രാര്‍ഥനകളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. അബുദാബി സെന്റ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍നടന്ന പരിപാടിയില്‍ നൂറോളം ഗായകരും സംഗീതജ്ഞരും പങ്കെടുത്തു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, സുറിയാനി എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. ഇടവകാംഗം സാം തോമസിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി. യു.എ.ഇ. സോണല്‍ പ്രസിഡന്റ് ഫാ. സ്‌കറിയാ മാത്യു, ഫാ. എം.സി. മത്തായി, ഉപവികാരി ഫാ. ഷാജന്‍ വര്‍ഗീസ്, ട്രസ്റ്റി വി.ജി. ഷാജി, സെക്രട്ടറി തോമസ് ജോര്‍ജ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.











from kerala news edited

via IFTTT