ഡി.എസ്.എഫ്.: ദിവസവും രണ്ട് ഇന്‍ഫിനിറ്റി കാറും ലക്ഷം ദിര്‍ഹവും സമ്മാനം
Posted on: 10 Dec 2014
ദിവസവുമുള്ള ഇന്‍ഫിനിറ്റി റാഫിളിലെ മെഗാവിജയിക്ക് രണ്ട് കാറുകളും ഒരു ലക്ഷം ദിര്‍ഹവും സ്വന്തമാക്കാനാകും. ഇന്‍ഫിനിറ്റിയുടെ ലക്ഷ്വറി മോഡലുകളായ ക്യൂഎക്‌സ് 60, ക്യൂ50 എന്നീ കാറുകളാണ് ലഭിക്കുക. 200 ദിര്‍ഹമിന്റെ കൂപ്പണിലൂടെ നറുക്കെടുപ്പില്‍ പങ്കാളികളാകാം. ഇനോക്, എപ്‌കോ സ്റ്റേഷനുകളിലും ഗ്ലോബല്‍ വില്ലേജിലെ ബൂത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട ഷോപ്പിങ് മാളുകളിലും ഗോള്‍ഡ് സൂഖിലുമൊക്കെ കൂപ്പണുകള്‍ ലഭിക്കും. ഗ്ലോബല്‍ വില്ലേജില്‍ രാത്രി 10 മുതല്‍ 11 വരെ നടക്കുന്ന പരിപാടിയില്‍ അതത് ദിവസത്തെ വിജയിയെ പ്രഖ്യാപിക്കും.
അല്‍ റുസ്തമാനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഇന്‍ഫിനിറ്റി നറുക്കെടുപ്പില്‍ പങ്കാളികളായവര്‍ക്ക് പ്രതിവാര നറുക്കെടുപ്പില്‍കൂടി പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഡി.എസ്.എഫിന്റെ 20-ാം വാര്‍ഷികം പ്രമാണിച്ച് ഏര്‍പ്പെടുത്തിയ ഈ സമ്മാനപദ്ധതിയിലൂടെ ആഴ്ചതോറും അഞ്ച് ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനമായി ലഭിക്കും. മൊത്തം 20 ലക്ഷം ദിര്‍ഹമാണ് ഈ സമ്മാനപദ്ധതിയിലൂടെ വിതരണം ചെയ്യുക.
ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സഹകരണത്തോടെ 100 കിലോ സ്വര്‍ണസമ്മാനങ്ങളും 40 കാരറ്റ് വജ്രവും ഭാഗ്യശാലികള്‍ക്കായി വിതരണം ചെയ്യുന്നുണ്ട്. ദിനംപ്രതിയുള്ള നറുക്കെടുപ്പിലൂടെ ഒരു കിലോ വീതം സ്വര്‍ണം സമ്മാനമായി നല്‍കും. പ്രതിവാര നറുക്കെടുപ്പിലൂടെ അഞ്ചുകിലോ വീതവും മെഗാ നറുക്കെടുപ്പിലെ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 20 കിലോ, 10 കിലോ, അഞ്ച് കിലോ എന്നിങ്ങനെയും സമ്മാനമായി നല്‍കും. മൂന്നാം സമ്മാനം രണ്ടുപേര്‍ക്ക് ലഭിക്കും. മൊത്തം ഒന്നര കോടി ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ, വജ്ര സമ്മാനങ്ങളാണ് വിതരണം ചെയ്യുക.
from kerala news edited
via IFTTT