ചുംബനം ഒരു സമരമുറയാക്കരുതായിരുന്നു. ചുംബനസമരത്തെ ഒരിക്കലും ഞാന്‍ അനുകൂലിക്കുന്നില്ല. അമേരിക്കയില്‍ അതിലൊന്നും വലിയ കാര്യമല്ല. പക്ഷേ, കേരള സമൂഹത്തില്‍ അല്പം സദാചാരചിന്ത നല്ലതാണ്. നമ്മുടെ ലൈഫ്‌സ്റ്റൈലും കള്‍ച്ചറും വേറെയാണ്. നോര്‍മല്‍ ചുംബനങ്ങളെയല്ല പൊതുസ്ഥലത്തെ പ്രണയചുംബനങ്ങളെയാണ് ഇവിടെ സദാചാരവാദികള്‍ വിലക്കുന്നത്. അതെല്ലാം പൊതുസ്ഥലത്തുവെച്ച് കാണിക്കാനുള്ളതല്ല. കല്യാണവീട്ടില്‍ പെരുമാറുന്നതുപോലെ മരണവീട്ടില്‍ ചെയ്യാന്‍ കഴിയുമോ. സാഹചര്യം മറന്നുള്ള പെരുമാറ്റങ്ങളെയാണ് സദാചാരചിന്ത വിലക്കുന്നത്. സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എന്തും ചെയ്യാന്‍ പാടില്ല.''
ഇത് നായികമാര്‍ക്കിടയിലെ വേറിട്ട ശബ്ദം. യുവതാരങ്ങള്‍ സദാചാര പോലീസിനെ എതിര്‍ക്കുമ്പോള്‍ അല്പം സദാചാരബോധം നല്ലതാണെന്ന അഭിപ്രായക്കാരിയാണ് മിയ. എല്ലാതരത്തിലും ഈ താരത്തിന്റെ യാത്ര വേറിട്ടതാണ്. വെള്ളിത്തിരയിലെ താരങ്ങള്‍ മിനി സ്‌ക്രീനിലേക്ക് പോകാറുണ്ട്. പക്ഷേ, മിനി സ്‌ക്രീനില്‍നിന്ന് ബിഗ് സ്‌ക്രീനിലേക്ക് കടന്നുവന്ന താരമാണ് മിയ.
ഐസ്‌ക്രീം ഫെയ്‌സുള്ള സുന്ദരിയാണെങ്കിലും താരം ഒട്ടും ഫാഷന്‍ ഫ്രീക്കല്ല. ഇവിടെ പൂര്‍ണിമാ ഇന്ദ്രജിത്തിന്റെ 'പ്രാണ ബോട്ടിക്കിന്റെ' ട്രെന്റി കോസ്റ്റ്യൂം അണിഞ്ഞ് മിയ എത്തുന്നു. ഒപ്പം സിനിമ-ജീവിത വിശേഷങ്ങളും ഓര്‍ഡിനറി ഗേള്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ ഒട്ടും താത്പര്യമില്ലാത്ത കുട്ടിയാണ് ഞാന്‍. വസ്ത്രങ്ങളിലും ആഭരണങ്ങളിലും റെയര്‍പീസ് നോക്കി അലയുന്ന സ്വഭാവമൊന്നും എനിക്കില്ല. സ്ഥിരം കാണുന്നതും എനിക്ക് കംഫര്‍ട്ടായതുമായ വസ്ത്രങ്ങള്‍ അണിയാനാണെനിക്കിഷ്ടം. ജീന്‍സും ടോപ്പുമാണ് എന്റെ റെഗുലര്‍ വേഷം. ഷോപ്പിങ് ക്രേസ് ഇല്ലാത്തതിനാല്‍ അമ്മയ്ക്കും ബുദ്ധിമുട്ടില്ല. പൊങ്ങച്ചത്തിനുവേണ്ടി ഒന്നും വാങ്ങിക്കൂട്ടാറില്ല. ഐയാം നോട്ട് എ ഫാഷന്‍ ഫ്രീക്ക്.
കോളേജ് ഡേയ്‌സ്
അഭിനയത്തോടൊപ്പം ഞാന്‍ പാല സെന്റ് തോമസ് കോളേജില്‍ എം.എ. ചെയ്യുന്നുണ്ട്. ക്ലാസ് മിസ് ചെയ്യുമ്പോള്‍ കൂട്ടുകാരുടെ നോട്‌സ് കളക്ട് ചെയ്ത് ഞാന്‍ കോപ്പിചെയ്യും. ആ കോളേജില്‍ പി.ജി.ക്ക് മാത്രമേ പെണ്‍കുട്ടികളുള്ളൂ. ബാക്കിയെല്ലാം അനുജന്മാരായ പയ്യന്മാരാണ്. ഒരു സിനിമാതാരമെന്ന ഇമേജ് എനിക്കവിടെയില്ല. കോളേജ് യൂണിഫോമിട്ട്, കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച് എല്ലാവരെയും പോലെ ഞാനും. എനിക്ക് വന്ന മാറ്റം കൂട്ടുകാരില്‍നിന്നാണ് ഞാന്‍ അറിഞ്ഞത്. 'വിശുദ്ധന്‍' തിയേറ്ററിലെത്തിയതോടെ കൂടെ നടന്ന കൂട്ടുകാര്‍വരെ എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഒരു താരത്തിന്റെ ഹാങ് ഓവറില്‍ ഒരിക്കലും ഞാന്‍ വീണിട്ടില്ല. തുടര്‍ന്ന് വായിക്കാനും എക്‌സ്‌ക്യൂസീവ് ചിത്രങ്ങള്‍ക്കുമായി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ഡിസംബര്‍ ലക്കം വായിക്കുക
from kerala news edited
via IFTTT