121

Powered By Blogger

Tuesday, 9 December 2014

എന്‍.എച്ചിലെ ടാര്‍ ടെലിഫോണ്‍സ്‌ വിഭാഗം വെട്ടിക്കുഴിച്ചു; പകരം ടാറിടാതെ മുങ്ങി











Story Dated: Wednesday, December 10, 2014 02:00


നെയ്യാറ്റിന്‍കര: നഗരത്തിലെ ഏറ്റവും തിരക്കേറിയ ആലുംമൂട്‌ പ്രദേശം മുതല്‍ ടി.ബി. ജംഗ്‌ഷന്‍ വരെയുള്ള റോഡ്‌ ടെലിഫോണ്‍സ്‌ വിഭാഗം വെട്ടിക്കുഴിച്ചു. പകരം ടാര്‍ ചെയ്യാതെ മുങ്ങിയതില്‍ നാനാഭാഗത്തുനിന്നും എതിര്‍പ്പുണ്ടായി. പത്തു ദിവസമായിട്ടും റോഡ്‌ ടാറിടുന്നതിന്‌ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവുമുണ്ടായിട്ടില്ല.


ടാര്‍ പൊട്ടി കുഴികള്‍ പതിവായ റോഡില്‍ കൂനിന്മേല്‍കുരു പോലെയായി ടെലിഫോണ്‍സ്‌ വിഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. റോഡില്‍ കുഴിയെടുത്ത്‌ മണ്ണിട്ടുമൂടിയെങ്കിലും മണ്ണ്‌ റോഡിന്റെ നിരപ്പിനെത്തിയിട്ടില്ല. മറ്റൊരു വശത്താകട്ടെ മണ്ണ്‌ കൂനപോലെ ഉയര്‍ന്നും നില്‍ക്കുന്നു. ഇരുചക്ര വാഹന യാത്രക്കാര്‍ക്കാകട്ടെ ഗുരുതരമായ ഭീഷണിയാണ്‌ സംജാതമായിട്ടുള്ളത്‌.


റോഡ്‌ കുഴിച്ചാല്‍ അടിയന്തരമായി ടാറിടണമെന്ന്‌ നിയമം അനുശാസിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള രണ്ടു വകുപ്പുകളും ചേര്‍ന്ന്‌ നടത്തുന്ന നിസംഗതാ മനോഭാവത്തിനെതിരെ നാട്ടുകാരില്‍ നിന്നും വാഹനയാത്രക്കാരില്‍ നിന്നും എതിര്‍പ്പ്‌ ശക്‌തമായി. ആലുംമൂട്‌-ആശുപത്രി റോഡില്‍ വാട്ടര്‍ അതോറിട്ടി എടുക്കുന്ന കുഴികളും ടാറിട്ട്‌ യാത്രായോഗ്യമാക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. ടാര്‍ കുഴിച്ച്‌ പുതിയ വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ വന്‍ കോഴയാണ്‌ ലഭിക്കുന്നത്‌. പിന്നീട്‌ കോഴയുടെ നിറവില്‍ റോഡ്‌ ടാറിടുന്ന കാര്യം ഉപേക്ഷിക്കുകയാണ്‌ പതിവ്‌.










from kerala news edited

via IFTTT