Story Dated: Tuesday, December 9, 2014 07:33
ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്‌താനും ആവശ്യപ്പെട്ടാല്‍ കാശ്‌മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഐക്യ രാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ പ്രശ്‌നത്തില്‍ മധ്യസ്‌ഥത വഹിക്കാന്‍ തയ്യാറാണ്. ഇക്കാര്യം മുന്‍പ് പലതവണ താന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
ചര്‍ച്ചകളിലൂടെ മാത്രമെ കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാനാകൂ. ഇന്ത്യയും പാക്കിസ്‌താനും ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ വാസസ്‌ഥലം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. അതില്‍ ദുഃഖമുണ്ടെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. കാശ്‌മീരില്‍ സമാധാനവും സ്‌ഥിരതയും നിലനില്‍ക്കണമെങ്കില്‍ ചര്‍ച്ചകളിലൂടെ മാത്രമേ സാധ്യമാകൂ എന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ബാന്‍ കി മൂണ്‍.
കാശ്‌മീര്‍ പ്രശ്‌നത്തില്‍ യു.എന്‍ ഇടപെടണമെന്ന് മുന്‍പ് പാക്കിസ്‌താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയും പാക്കിസ്‌തകനും ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണ് കാശ്‌മീര്‍ എന്നായിരുന്നു ബാന്‍ കി മൂണിന്റെ മറുപടി. മാറിയ സാഹചര്യത്തില്‍ യു.എന്നിന്റെ നിലപാട് മാറ്റം കാശ്‌മീര്‍ ഇരു രാജ്യങ്ങള്‍ക്കും പ്രതീക്ഷ പകരുന്നു.
from kerala news edited
via IFTTT