റാക് കെ.എം.സി.സി. ദേശീയദിനാഘോഷം വെള്ളിയാഴ്ച
Posted on: 10 Dec 2014
റാസല്‍ഖൈമ: യു.എ.ഇ.യുടെ ദേശീയദിനം റാക് കെ.എം.സി.സി. ഡിസംബര്‍ 12ന് വെള്ളിയാഴ്ച ആഘോഷിക്കും. റാക് കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ വൈകിട്ട് ആറുമണി മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍.
എട്ട് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം റാസല്‍ഖൈമ എക്കണോമിക് വിഭാഗം മേധാവി ശൈഖ് മുഹമ്മദ്ബിന്‍ ഖായിദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, സിദ്ദിഖലി രാങ്ങാട്ടൂര്‍, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഡി. വിജയകുമാര്‍, യു.എ.ഇ. യിലെ കെ.എം.സി.സി. നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഗാനമേള, ദഫ്മുട്ട്, ഒപ്പന, കോമഡിഷോ എന്നിവ കോര്‍ത്തിണക്കിയ 'ഇശല്‍ രാവ്' അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

from kerala news edited
via IFTTT