Story Dated: Tuesday, December 9, 2014 08:51
റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 60.89 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 17 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. സില്ലി മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം(74.77) രേഖപ്പെടുത്തിയപ്പോള്‍ റാഞ്ചിയില്‍ ഏറ്റവും കുറവ്(44.44) രേഖപ്പെടുത്തി. എട്ട് എംഎല്‍എമാരും തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്നാംഘട്ടത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീവ്രവാദി ആക്രമണങ്ങളുടെ പേരില്‍ സുരക്ഷ ശക്തമാക്കിയ ജമ്മുവിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ജാര്‍ഖണ്ഡിലും ഒരുക്കിയിരുന്നു.
from kerala news edited
via IFTTT