Story Dated: Wednesday, December 10, 2014 01:58
വൈക്കം : സംസ്‌ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ടി.വി പുരത്ത്. തടിപ്പണിക്കാരനായ തുണ്ടചിറ ടി.ആര്‍ രാജേഷാണ് സമ്മാനാര്‍ഹനായത്.
തിങ്കളാഴ്‌ച നടന്ന നറുക്കെടുപ്പില്‍ ഡബ്ല്യു.ജെ 787522 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പണിക്കിടെ വീണ് പരുക്ക് പറ്റി ചികിത്സയിലായിരുന്ന രാജേഷ് താലൂക്ക് ആശുപത്രിയില്‍ വന്ന് മടങ്ങുംവഴി സ്വകാര്യ ബസ് സ്‌റ്റാന്‍ഡില്‍വെച്ച് അന്ധനായ പൂത്തോട്ടക്കാരനില്‍ നിന്നുമാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധകമായി ടിക്കറ്റെടുക്കുന്ന രാജേഷിന് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്.
ഷീറ്റ് മേഞ്ഞവീട് പുതിക്കിപ്പണിയുന്നതിനും, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, തൊഴില്‍ മെച്ചപ്പെടുത്തുന്നതിനും സമ്മാനതുക വിനിയോഗിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാജേഷ് പറഞ്ഞു. ടിക്കറ്റ് പള്ളിപ്രത്തുശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഏല്‍പ്പിച്ചു.
from kerala news edited
via IFTTT