Story Dated: Wednesday, December 10, 2014 02:00
തിരുവനന്തപുരം: കഴിഞ്ഞ ഏഴുദിവസമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ. ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ഇന്നലെ ഉച്ചയോടെ മന്ത്രി വി.എസ്. ശിവകുമാറിന്റെ വസതിയില്‍ എസ്.എഫ്.ഐയുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിലാണ് രാപ്പകല്‍ സമരം പിന്‍വലിച്ചത്. സമരം വിജയിച്ചതിന്റെ ആഹ്‌ളാദ സൂചകമായി വിദ്യാര്‍ഥികള്‍ എം.ജി. റോഡിലൂടെ സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറി അന്‍സാരി, കേന്ദ്ര കമ്മിറ്റിയംഗം ബാലമുരളി എന്നിവര്‍ പ്രകടനത്തെ അഭിവാദനം ചെയ്‌തു.
from kerala news edited
via IFTTT