121

Powered By Blogger

Tuesday, 9 December 2014

ജമ്മു-കാശ്‌മീരില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ്‌ സമാപിച്ചു









Story Dated: Tuesday, December 9, 2014 07:49



ജമ്മു: ജമ്മു-കാശ്‌മീരില്‍ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പ്‌ സമാപിച്ചു. തീവ്രവാദി ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ ശക്‌തമായ സുരക്ഷ ഒരുക്കിയിരുന്ന സംസ്‌ഥാനത്ത്‌ 58 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി. ബാരാമുള്ള, ബദ്‌ഗാം, പുല്‍വാമാ ജില്ലകളിലെ 16 നിയോജക മണ്ഡലങ്ങളിലേക്കായി 1,781 ബുത്തുകളിലായാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. മൂന്നാം ഘട്ടത്തില്‍ 138 സ്‌ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള, അബദുള്‍ റഹിം റാതെര്‍, ഗുലാം ഹസന്‍ മിര്‍, താജ്‌ മൊഹുദിന്‍ എന്നിവരാണ്‌ ഇന്ന്‌ ജനവിധി തേടിയ പ്രമുഖര്‍.


ഡിസംബര്‍ അഞ്ചിന്‌ നടന്ന തീവ്രവാദി ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ്‌ സൈന്യം ഒരുക്കിയിരുന്നത്‌. ഭീതിയുടെ നിഴലിലും മോശമല്ലാത്ത പോളിംഗാണ്‌ ജമ്മുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.










from kerala news edited

via IFTTT