Story Dated: Tuesday, December 9, 2014 06:19

വാഷിംഗ്ടണ്‍: ലോകമെങ്ങും പ്രശസ്തിയാര്‍ജിച്ചതും അമേരിക്കയിലെ പ്രധാന കുറ്റാന്വേഷണ ഏജന്‍സിയുമായ സിഐഎ പ്രതിക്കൂട്ടിലാകുന്നു. ഭീകരതയുടെ മറവില്‍ സിഐഎ നടത്തിയ പീഡനങ്ങളുടെ വിവരങ്ങളാണ് പുറംലോകം അറിയാന്‍ പോകുന്നത്. പീഡന വിവരങ്ങള്‍ അടങ്ങിയ 480 പേജുള്ള റിപ്പോര്‍ട്ട് സെനറ്റ് ഇന്ന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സ്ഥാനപതികളുടെ കാര്യാലയങ്ങള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചു.
2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഓപ്പറേഷനുകളില്‍ പിടിയിലായവരെ സിഐഎ ക്രൂരമായി പീഡിപ്പിച്ച വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിഐഎ ഉപയോഗിച്ചുവരുന്ന അന്വേഷണ രീതികളില്‍ മുന്‍പ് പലതവണ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി തയ്യാറാക്കിയ 6,000 പേജുള്ള റിപ്പോര്‍ട്ടിലെ 480 പേജുകള്‍ മാത്രമാണ് ഇന്ന് പുറത്തുവരുന്നത്.
from kerala news edited
via
IFTTT
Related Posts:
ഫര്‍ണിച്ചര്‍ കടയുടെ ഉദ്ഘാടനത്തിന് ഹല്‍വ കൊണ്ട് സോഫ Story Dated: Thursday, January 22, 2015 06:12കോഴിക്കോട്: പുതിയ കടയുടെ ഉദ്ഘാടനത്തിന് കോഴിക്കോടെ ഒരു ഫര്‍ണിച്ചര്‍ കടയുടമ നിര്‍മിച്ചത് സോഫയുടെ വലിപ്പമുള്ള ഹല്‍വ. പച്ചയും മഞ്ഞയും ചുവപ്പും നിറം കലര്‍ന്ന ഹല്‍വ ഇതിനകം സ… Read More
ഒഡീഷയില്‍ വന്‍ സ്ഫോടക ശേഖരം പിടിച്ചു Story Dated: Thursday, January 22, 2015 05:35ഖമ്മം: ഒഡീഷയില്‍ ഖമ്മം-ഭദ്രാചലം മെയിന്‍ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ വാഹന പരിശോധന നടത്തുന… Read More
റഷ്യന്‍ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു Story Dated: Thursday, January 22, 2015 05:55മോസ്കോ: ഭാവിയിലെ അന്ന കുര്ണ്ണിക്കോവയെന്ന് കായിക ലോകം വാഴ്ത്തിയ ടെന്നീസ് താരം വിയോലെറ്റ ഡെഗ്ഷിയാരെവ (23) അന്തരിച്ചു. കുറഞ്ഞ പ്രായത്തിനിടെ റഷ്യയില്‍ സെലിബ്രിറ്റി പദവിയ… Read More
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടു ദിവസം പിന്നിട്ടിട്ടും അന്വേഷണം ഒരിടത്തും എത്തിയില്ല Story Dated: Thursday, January 22, 2015 06:12തൃശ്ശൂര്‍ : അരിമ്പൂരില്‍ സ്കൂള്‍ വിട്ട് സഹോദരനൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഏഴുവയസ്സുകാരനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ട് രണ്ടു ദിവസം പിന്നിടുമ്പോഴും അന്വേഷണ… Read More
ജാമ്യത്തിലിറങ്ങി മുങ്ങിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് 'വിഗ്രഹം തങ്കച്ചന്' പിടിയില്‍ Story Dated: Thursday, January 22, 2015 05:53കണ്ണൂര്‍ : ജാമ്യത്തിലിറങ്ങി മുങ്ങിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് വിഗ്രഹം തങ്കച്ചന് കണ്ണൂരില്‍ പിടിയില്‍. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലായി 200 ലേറെ കവ… Read More