121

Powered By Blogger

Monday, 8 December 2014

ജനപ്രതിനിധികളെ അഴിമതി ആരോപണങ്ങള്‍ വട്ടം ചുറ്റുന്നു











Story Dated: Tuesday, December 9, 2014 06:40


നെയ്യാറ്റിന്‍കര: ത്രിതല പഞ്ചായത്തു ഭരണ തലവന്‍മാരെ ചുറ്റിപ്പറ്റി അഴിമതി ആരോപണങ്ങള്‍ ഉയരുന്നു. ഇതിന്റെ പേരില്‍ അന്വേഷണം ആവശ്യപ്പെട്ടും രാജിക്കായുള്ള മുറവിളി ഉയര്‍ത്തിയും പ്രക്ഷോഭണ പരമ്പരകള്‍ തുടങ്ങി. നിര്‍മ്മാണത്തിലെ അഴിമതി, ഗ്രാനൈറ്റ്‌ മാഫിയയുടെ കുടക്കീഴില്‍ ഒതുങ്ങുന്നത്‌, നിക്ഷേപ തട്ടിപ്പ്‌, ഫണ്ട്‌ തിരിമറിചെയ്യല്‍ തുടങ്ങിയ ആരോപണങ്ങളാണ്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌. പാറശാല വനിതാസംവരണ സ്‌പെഷ്യല്‍ ഗ്രേഡ്‌ പഞ്ചായത്തില്‍ പ്രസിഡന്റ്‌ ടി.കെ. സരോജനിയുടെ പേരില്‍ അന്വേഷണവും രാജിയും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ കക്ഷികള്‍ സമരത്തിലാണ്‌. പോസ്‌റ്റ് ഓഫീസിലെ നിക്ഷേപകരില്‍ നിന്ന്‌ ശേഖരിച്ച തുക അടയ്‌ക്കാത്തതാണ്‌ പുകിലായത്‌.


നിക്ഷേപകരില്‍ ചിലര്‍ പോലീസില്‍ പരാതികൂടി നല്‍കിയതോടെ പ്രതിപക്ഷത്തിന്‌ വീറു കൂടി. പള്ളിച്ചല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാകേഷ്‌ ക്വാറി മാഫിയകളെ വഴിവിട്ട്‌ സഹായിക്കുകയാണെന്നാരോപിച്ച്‌ പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ നിരന്തര സമരത്തിലാണ്‌. കഴിഞ്ഞ ദിവസം മാര്‍ച്ച്‌ പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കിയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സജിതാ റസാലാകട്ടെ കുന്നത്തുകാല്‍ പഞ്ചായത്തില്‍ ഗ്രാനൈറ്റ്‌ ലോബിക്ക്‌ പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ച്‌ ബിനാമി റോഡുണ്ടാക്കി നല്‍കിയെന്ന ആരോപണം നേരിടുന്നു.


ആരോപണം ഉന്നയിച്ചതാകട്ടെ ഭരണമുന്നണിയിലെ ഒരു വിഭാഗവും പ്രസിഡന്റ്‌ പദവി മോഹവുമായി നില്‍ക്കുന്ന ഘടക കക്ഷിയും ആണെന്നത്‌ ഗൗരവം കൂട്ടുന്നു. പെരുങ്കടവിള പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പലതറയില്‍ ഗോപകുമാറും ക്വാറിലോബിയുടെ പിടിയില്‍പ്പെട്ടുവെന്ന്‌ ഭരണകക്ഷിയിലെ മുന്‍ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആരോപിക്കുന്നു. ഹൈക്കോടതി ഖനനം നിരോധിച്ച്‌ സംരക്ഷിത പുരാവസ്‌തുമേഖലയാക്കിയ പാണ്ഡവന്‍പാറയുടെ ചുറ്റും ഖനനത്തിന്‌ വല്ല പഴുതും കിട്ടുമോയെന്ന്‌ നോക്കി ലോബി കാത്തിരിക്കുന്നു.


ക്വാറിമാഫിയയുടെ തണലില്‍ കഴിയുന്നവര്‍ സംരക്ഷിത പ്രദേശങ്ങള്‍ ചുറ്റി നടന്നുകണ്ടു പുരാവസ്‌തു വകുപ്പിനെ രംഗത്തുകൊണ്ടുവരാനുള്ള രണ്ടുവള്ളത്തില്‍ ചവിട്ടിയുള്ള പ്രഹസനം തുടരുന്നു. പരിസ്‌ഥിതി വാദികളുടെ എതിര്‍പ്പിനെ മറികടന്ന്‌ പ്രസിഡന്റും കൂട്ടരും പാറഖനനത്തിന്‌ അനുമതി നല്‍കിയിരിക്കുകയാണ്‌. കൊല്ലയില്‍ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡില്‍ നടപ്പാത പണിയുന്നതിന്‌ മൂന്നുലക്ഷമെന്ന്‌ ആദ്യം സ്‌ഥാപിച്ച ശിലാഫലകം ഒച്ചപ്പാടായപ്പോള്‍ നാലു ലക്ഷമെന്ന്‌ തിരുത്തിയ വാര്‍ഡ്‌ മെമ്പറും വെട്ടിലായി. നഗരസഭയിലെ മാമ്പഴക്കരയില്‍ കരാറുകാരന്റെ അഞ്ചുലക്ഷം രൂപ കൗണ്‍സിലര്‍ തട്ടിയെന്നതും വിവാദമായി.










from kerala news edited

via IFTTT