Story Dated: Tuesday, December 9, 2014 01:40
പാലക്കാട്: സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍ മരുന്നുപരീക്ഷണം നടത്തുന്നതിനെതിരെ സര്‍ക്കാരിനും ആരോഗ്യവകുപ്പ് സെക്രട്ടറിയ്‌ക്കും കത്തയയ്‌ക്കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായി. മരുതറോഡ് വില്ലേജ് പരിധിയിലെ സ്വീഡ് ഫാമില്‍ പ്രവര്‍ത്തിച്ചിരുന്ന പഴം, പച്ചക്കറി വിപണനകേന്ദ്രം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്ന അനധികൃത വാഹനങ്ങള്‍ മാലിന്യങ്ങള്‍ പുഴയിലും തോടിലും റോഡരികുകളിലും നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് രോഗങ്ങള്‍ വരാനിടയാക്കുമെന്ന് താലൂക്ക് വികസന സമിതിയില്‍ അംഗങ്ങളുടെ പരാതി പ്രകാരം, ജില്ലയുടെ പലഭാഗങ്ങളിലുമുള്ള സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് വ്യവസ്‌ഥകള്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. താലൂക്കാഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അധ്യക്ഷത വഹിച്ചു. പാലക്കാട് തഹസില്‍ദാര്‍ ടി.വിജയന്‍, താലൂക്ക്‌തല ഉദ്യോഗസ്‌ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT