ഡോ. ഷബീബ് സലിമിന് പുരസ്‌കാരം
Posted on: 09 Dec 2014
റാസല്‍ഖൈമ: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഡോ. ഷബീബ് സലിം അര്‍ഹനായി. രാജ്യത്തെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കായാണ് പുരസ്ാകരം.
ആതുരശുശ്രൂഷാ രംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഡോ. ഷബീബിന് പുരസ്‌കാരം ലഭിച്ചത്. 20 വര്‍ഷം റാസല്‍ഖൈമ സെയ്ഫ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇപ്പോള്‍ റാക് മുനിസിപ്പാലിറ്റിക്ക് സമീപം സ്‌പെഷലിസ്റ്റ് സെന്ററില്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്.
from kerala news edited
via IFTTT