Story Dated: Monday, December 8, 2014 08:47
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയായ സിമിയിലെ അംഗങ്ങളെയാണ് സംശയമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരിനെ അറിയിച്ചു. മധ്യപ്രദേശ് ജയിലില്‍ നിന്നും 2013ല്‍ ജയില്‍ചാടിയ സിമി അംഗങ്ങളായ മുഹമ്മദ് അയിജാജുദീന്‍, മുഹമ്മദ് അസ്ലാം, അംജാദ് ഖാന്‍, സക്കീര്‍ ഹുസൈന്‍ സാഹിദ്, മെഹ്‌ബൂബ് ഗുദ്ദു എന്നിവര്‍ അക്രമം നടത്തുമെന്നാണ് വിവരം. പാക്കിസ്‌ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയാവും തീവ്രവാദികള്‍ ആക്രമം നടത്തുക.
കര്‍ണാടക, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ എന്നീ മൂന്ന് സംസ്‌ഥാനങ്ങള്‍ക്കാണ് കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീവ്രവാദികള്‍ ഈ സ്‌ഥലങ്ങളില്‍ ഒളിവില്‍ കഴിയാനാണ് സാധ്യത. ഒരു ഐഎസ്‌ഐ ഉദ്യോഗസ്‌ഥന്റെ സന്ദേശം ചോര്‍ത്തിയതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ സുരക്ഷാ സേനയ്‌ക്ക് ലഭിച്ചത്. ജയില്‍ ചാടിയവര്‍ കര്‍ണാടകയില്‍ ഉണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അവസാനം ലഭിച്ച വിവരം.
from kerala news edited
via IFTTT