Story Dated: Tuesday, December 9, 2014 01:40
പാലക്കാട്: കാലവര്‍ഷത്തില്‍ തകര്‍ന്ന മലമ്പുഴ മെയിന്‍ ഇടതുബ്രാഞ്ച് കനാലിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ഏറ്റെടുക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ പറഞ്ഞു. തകര്‍ന്ന ഭാഗങ്ങള്‍ ശാശ്വതമായി പുനര്‍നിര്‍മ്മിക്കുന്നതിന് 122.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കനാല്‍ തകര്‍ന്നതുമൂലം അത്തിപ്പൊറ്റ, ചിറക്കോട്, തരൂര്‍, കുട്ടന്‍കോട്, ചൂലന്നൂര്‍ എന്നീ പ്രദേശങ്ങളില്‍ നെല്‍കൃഷിയും കുടിവെള്ളവും പ്രതിസന്ധിയിലായത് സംബന്ധിച്ച് എ.കെ.ബാലന് എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. 1500 ഹെക്ടര്‍ സ്ഥലത്തെ രണ്ടാംവിളയും 3000 ത്തോളം കുടുംബങ്ങളുടെ കുടിവെള്ളവും ഈ കനാലിനെ ആശ്രയിച്ചാണെന്നും കനാല്‍ നിര്‍മ്മാണത്തിന് സമര്‍പ്പിക്കപ്പെട്ട എസ്റ്റിമേറ്റ് അംഗീകരിച്ച് എത്രയും പെട്ടെന്ന് ഭരണാനുമതി നല്‍കണമെന്നും എ.കെ.ബാലന് ആവശ്യപ്പെട്ടു.
from kerala news edited
via
IFTTT
Related Posts:
പച്ചക്കറികൃഷി വിളവെടുപ്പു നടന്നു Story Dated: Saturday, January 10, 2015 07:28കൊല്ലം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറി ഉപയോഗിക്കുന്നതുമൂലം മലയാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തു വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക… Read More
തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു Story Dated: Saturday, January 10, 2015 07:29നാവായിക്കുളം: കാറ്റില്‍ തെങ്ങ് വീടിനുമുകളില്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റായിക്കോട് ജയശ്രീ വിലാസത്തില്‍ മധുസൂദനന് പിള്ളയുടെ ഓട… Read More
അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍ Story Dated: Saturday, January 10, 2015 07:28കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലെന്നു നാഷണല്‍… Read More
വിളപ്പില്‍ശാലയില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി Story Dated: Saturday, January 10, 2015 07:29വിളപ്പില്‍ശാല: വീടിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇന്നലെ രാത്രി കത്തിച്ചു. വിളപ്പില്‍ശാല ചെക്കിട്ടപ്പാറ പ്ലാവിള പുത്തന്‍വീട്ടില്‍ രതീഷ്(23) ഓടിക്കുന്ന ഓട്ടോറി… Read More
ജില്ലയിലെ പാചകവാതകസമരം ഒത്തുതീര്‍ന്നു Story Dated: Saturday, January 10, 2015 07:29തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയായി പാചകവാതക കയറ്റിറക്ക് തൊഴിലാളികള്‍ നടത്തിവന്ന സമരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഒത്തുതീര്‍പ്പായി. താല്ക്കാല… Read More