28-12-1999ല്‍ അയച്ച കത്ത് കിട്ടിയിരുന്നു.പക്ഷേ ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ ഇല്ലായിരുന്നു. ഒരു മാസത്തിനുശേഷം തിരുവനന്തപുരത്ത് നിന്നും തിരിച്ചെത്തിയപ്പോള്‍ എഴുതുകയാണ്. എന്റെ ആത്മകഥ ഇത്രയും ധൃതിവെച്ച് പ്രസിദ്ധീകരിക്കണമെന്നില്ല. അത് അച്ചടിച്ചില്ലെങ്കില്‍ ലോകത്ത് ഒന്നും സംഭവിക്കാന്‍പോകുന്നില്ല. ഏതായാലും അതിന്റെ ശ്രമക്കാരനായ നിനക്ക് എന്റെ 'ഇമ്മിണി ബല്യ ' നന്ദി.
പതിനാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ പി ഉമ്മര്‍ എന്ന വലിയ നടനില്‍ നിന്ന് വന്ന ഇന്‍ലന്റിലെ ഈ വരികള്‍ ഇപ്പോഴും മനസ്സില്‍ തങ്ങിനില്ക്കുകയാണ്. കാരണം മലയാളത്തിലെ സുന്ദരനായ വില്ലന്‍ എന്ന വിശേഷണസിംഹാസനത്തില്‍ ഇപ്പോഴും കഴിയുന്ന ഉമ്മറിന്റെ ഓര്‍മകള്‍ പുസ്തകരൂപത്തിലാക്കിയെങ്കിലും അത് പ്രസിദ്ധീകരിക്കുവാന്‍ ആരും തയ്യാറാകാത്തസന്ദര്‍ഭത്തില്‍ കോഴിക്കോട്ടെ ഒരു പ്രസാധകസുഹൃത്തിന്റെ നിര്‍ദേശമായിരുന്നു, പുസ്തകത്തിനാവശ്യമുള്ള പേപ്പറിന്റെ പൈസതന്നാല്‍ പുസ്തകംപുറത്തിറക്കാമെന്നുള്ളത്. കെ പി ഉമ്മറിനെപ്പോലെ ഒരു വലിയവ്യക്തിയോട് അതുപറയുവാനുള്ള പേടികൊണ്ട് വിഷയം സൂചിപ്പിച്ച് |ഞാനെഴുതിയ കത്തിനുള്ള മറുപടികൂടിയായിരുന്നു ഈ വാചകങ്ങള്‍. മലയാളത്തിലെ ഏറ്റവുംവലിയ പ്രസാധകനായ ഡി സി കിഴക്കേമുറിയാണ് കെ പി ഉമ്മറിനോട് ഓര്‍മകള്‍പുസ്തകരൂപത്തിലാക്കണമെന്ന അഭിപ്രായം പറയുന്നത്. എന്നാല്‍ ഉമ്മറിന്റെ ഓര്‍മകള്‍ പുസ്തകരൂപത്തിലാകുമ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നു. പിന്നീടുള്ളവരെ സംബന്ധിച്ചിടത്തോളം ഇടയ്ക്കിടക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ സിനിമാനടന്‍മാത്രമായിരുന്നു ഉമ്മര്‍ എന്നതിനാല്‍ വലിയ താല്പര്യംകാണിക്കാത്തതിനാല്‍ മറ്റു പ്രസാധകരെ തിരഞ്ഞ|ുനടക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രതികരണം ഈ പ്രസാധകനില്‍ നിന്ന് ലഭിക്കുന്നത്. ഫോണില്‍ പറയുവാനുള്ള പേടികൊണ്ടാണ് ഞാന്‍ കത്തെഴുതിയത്. അതിന് വന്ന മറുപടിയിലാണ് കെ പി ഉമ്മര്‍ ഇങ്ങനെ പറഞ്ഞത്.വേണമെങ്കില്‍ അന്ന് രണ്ടായിരമോ,മൂവായിരമോ കൊടുത്തിരുന്നെങ്കില്‍ പുസ്തകം പുറത്തിറങ്ങുമായിരുന്നു. അതിന് അദ്ദേഹത്തിന് സാമ്പത്തികമായിപ്രാപ്തിയുമുണ്ടായിരുന്നു. പക്ഷേ ഒരു നിലപാടിന്റെ പേരില്‍ ഇതില്‍ നിന്ന് പിന്തിരിയുകയായിരുന്നു.
ഇതായിരുന്നു കച്ചിനാംതൊടുക പുരയില്‍ അഥവാ കെ പി എന്ന കെ പി ഉമ്മര്‍. മുഴക്കമുള്ള എന്നാല്‍ റഫല്ലാത്ത പ്രത്യേകതരം ശബ്ദത്തിലുള്ള ഇദ്ദേഹത്തിന്റെ സംസാരം സിനിമയില്‍മാത്രമല്ല, യഥാര്‍ഥജീവിതത്തിലും ഇദ്ദേഹത്തിന് പലപ്പോഴും വില്ലന്‍ എന്ന പരിവേഷം ചാര്‍ത്തികൊടുക്കുകയായിരുന്നു. പറയുവാനുള്ളത് ആരുടെ മുഖത്ത് നോക്കിയും തുറന്നുപറയുന്ന സ്വാഭാവക്കാരനായിരുന്നു ഉമ്മര്‍. അഡ്ജസ്റ്റ്‌മെന്റുകളുടെ കാലത്ത് പലപ്പോഴും ഇത് ഇദ്ദേഹത്തിന് വിനയായി മാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ്‌പോലുള്ളവ സ്വാധീനക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ഘട്ടത്തില്‍ തികച്ചുംജൂനിയറായ ഒരു നടന് എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ ദേഷ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെകൂടെ അവാര്‍ഡിന് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി ഉമ്മര്‍ കത്തെഴുതി. എന്നാല്‍ സാംസ്‌കാരികവകുപ്പിലെ ഒരു ഉന്നതസെക്രട്ടറി ഈ കത്ത് സ്ഥിരമായി സൂക്ഷിക്കുകയും ഏതെങ്കിലുംജൂറി കെ പി ഉമ്മറിനെയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, ഈ പഴയ കത്തെടുത്ത് കാണിക്കുകയും ഇദ്ദേഹം നിരസിക്കുമെന്ന് പറ|ഞ്ഞ് അവാര്‍ഡ്കമ്മിറ്റി അംഗങ്ങളെ സ്ഥിരമായി അവാര്‍ഡ് നല്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. ഇത് കെ പി ഉമ്മറിന്റെ സ്വാഭാവമായിരുന്നു. തന്റെ സ്വാഭാവത്തെക്കുറിച്ച് ഉമ്മര്‍ തന്നെ പറയുന്നതിങ്ങനെയാണ്: 'എതിര്‍ക്കാന്‍ വിചാരിച്ചാല്‍ ആത്മനിയന്ത്രണംവിടാതെ ബുദ്ധിപൂര്‍വം പല്ലുംനഖവും ഉപയോഗിച്ച് |ഞാന്‍ എതിര്‍ക്കും.
from kerala news edited
via IFTTT