121

Powered By Blogger

Monday, 8 December 2014

ചുംബനസമരം പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു















ഫോട്ടോ: കെ കെ സന്തോഷ്‌

ചുംബനസമരവും സിനിമയ്ക്കുള്ള പ്രമേയമാകുന്നു. 'പാപ്പിലിയോ ബുദ്ധ' എന്ന ചിത്രത്തിലുടെ പ്രശസ്തനായ ജയന്‍ ചെറിയാനാണ് ചുംബനസമരം പശ്ചാത്തലമാക്കി സിനിമയൊരുക്കുന്നത്. തിരക്കഥാകൃത്ത് ദീദി ദാമോദരനാകും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


സിനിമയ്ക്കായി ഇന്നലെ കോഴിക്കോട്ട് നടന്ന ചുംബനസമരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ജയന്‍ ചെറിയാന്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് ജയന്‍ ചെറിയാനെയും സംഘത്തെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ ചുംബനസമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ദീദി ദാമോദരനും ഭര്‍ത്താവ് പ്രേംചന്ദിനും നേരെ കയ്യേറ്റശ്രമവുമുണ്ടായി.


അന്താരാഷ്ട്ര സഹകരണത്തോടെയാണ് ചിത്രം ഒരുക്കുന്നത്. ന്യൂയോര്‍ക്കിലെ ഇന്നര്‍ലൈന്‍ ഫിലിംസും എക്‌സ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ഡേവിഡ് ബ്രിഗ്‌സ, മാര്‍യോ വെഞ്ചൂരി തുടങ്ങിയ വിദേശ ചലച്ചിത്രകാരന്‍മാരും ചിത്രവുമായി സഹകരിക്കുന്നുണ്ട്. ചുംബനസമരത്തിന്റെ സംഘാടകരും ചിത്രത്തിന് പിന്തുണയുമായുണ്ട്.











from kerala news edited

via IFTTT