സൗദിയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി അക്ബര്‍ പൊന്നാനി
Posted on: 09 Dec 2014
ജിദ്ദ: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവായി. പൊതുജന ബന്ധമുള്ള എട്ടു വകുപ്പുകളിലെ നിലവിലെ മന്ത്രിമാരെ മാറ്റി.
സാമൂഹികക്ഷേമം, ഇസ്ലാമിക കാര്യം, ഐ.ടി. കമ്യൂണിക്കേഷന്‍, ഉന്നതവിദ്യാഭ്യാസം, കൃഷി, ആരോഗ്യം, മാധ്യമ സാംസ്‌കാരികകാര്യം, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിമാരെയാണ് അവരുടെ അഭ്യര്‍ഥന പ്രകാരം ചുമതലയില്‍നിന്ന് ഒഴിവാക്കിയതെന്ന് രാജാവിന്റെ ഉത്തരവ് വ്യക്തമാക്കി.
സുലൈമാന്‍ അല്‍ഹുമൈദ് (സാമൂഹിക ക്ഷേമം), ഡോ.സുലൈമാന്‍ അബല്‍ഖൈല്‍(മതകാര്യം), ഡോ.ഫഹ്ഹാദ് അല്‍ഹമദ് (ഐ.ടി,കമ്യൂണിക്കേഷന്‍), വലീദ് അല്‍ഖരൈജി(കൃഷി), ഡോ. മുഹമ്മദ് ആലുഹയാസിഅ(ആരോഗ്യം), ഡോ.ഖാലിദ് അല്‍സബ്ത്തി(ഉന്നത വിദ്യാഭ്യാസം), ഡോ. അബ്ദുല്‍ അസീസ് അല്‍ഹുളൈരി(മീഡിയ സാംസ്‌കാരികം), അബ്ദുള്ള അല്‍മുഖ്ബില്‍(ഗതാഗതം) എന്നിവരാണ് പുതിയ മന്ത്രിമാര്‍. മന്ത്രിസഭയുടെ വിദഗ്ധസമിതി അധ്യക്ഷനായി ഡോ. ഉസാം സഅദിനെ നിയമിച്ചു.
from kerala news edited
via IFTTT