121

Powered By Blogger

Monday, 8 December 2014

റിഥം വാച്ചുകള്‍ ടൈം സെന്റര്‍ വിതരണം ചെയ്യും








റിഥം വാച്ചുകള്‍ ടൈം സെന്റര്‍ വിതരണം ചെയ്യും


Posted on: 09 Dec 2014


ദുബായ്: ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിഥം വാച്ച് കമ്പനി യു.എ.ഇയില്‍ ടൈം സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. റിഥമിന്റെ വാച്ചുകളുടെ വിതരണം ടൈം സെന്റര്‍ ഏറ്റെടുത്തുകൊണ്ടുള്ള കരാറാണിത്.

വാച്ചുകളുടെ വിതരണം മധ്യപൂര്‍വേഷ്യയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇയിലെ വിതരണത്തിന് ടൈം സെന്ററിനെ ചുമതലപ്പെടുത്തിയതെന്ന് റിഥം പ്രസിഡന്റ് തകാനോരി കുഡോ പത്രസമ്മേളനത്തില്‍ പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയില്‍ ടൈം സെന്ററുമായുള്ള കരാര്‍ ഏറെ നിര്‍ണാമായകമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്ലോക്കുകളും വാച്ചുകളും റിഥം നിര്‍മിക്കുന്നുണ്ട്. യു.എ.ഇ.യില്‍ കഴിഞ്ഞ 60 വര്‍ഷമായി ക്ലോക്കുകളുടെ വില്‍പന നടത്തുന്നത് കോസ്‌മോസ് ആണ്. ആഗോളതലത്തില്‍ മൊത്തം 150 എക്‌സ്‌ക്ലുസീവ് ഷോറൂമുകള്‍ റിഥമിന്റേതായുണ്ട്. യു.എ.ഇ. വിപണിയില്‍ റിഥം വാച്ചുകള്‍ക്ക് മികച്ച സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് വിതരണം ഏറ്റെടുത്തതെന്ന് ടൈം സെന്റര്‍ എം.ഡി. ഫ്രെഡറിക്കോ റെബെല്ലോ പറഞ്ഞു.











from kerala news edited

via IFTTT