Story Dated: Monday, December 8, 2014 07:08
വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്‌ഥാനപാതയില്‍ മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് കല്യാണ മണ്ഡത്തിനുസമീപം യുവാക്കള്‍ യാത്രചെയ്‌തിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കനാല്‍ കലുങ്കിലിടിച്ച് ഒരാള്‍ മരിച്ചു. കൈകോളത്തറ കണ്ടുണ്ണിയുടെ മകന്‍ സുഭാഷ് (24) ആണ് മരിച്ചത്. പരുക്കേറ്റ മുടപ്പല്ലൂര്‍ സ്വദേശികളായ ജിജു, മനു എന്നിവരെ വടക്കഞ്ചേരി കാരുണ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലരയ്‌ക്കായിരുന്നു സംഭവം.
നെന്മാറ ഭാഗത്തുനിന്നും മുടപ്പല്ലൂരിലേക്ക് ബൈക്കില്‍ വരികയായിരുന്നു മൂവരും. നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിലിടിച്ച് സുഭാഷ് 30 മീറ്ററോളംദൂരേക്ക് തെറിക്കുകയായിരുന്നു. റോഡരികില്‍ രക്‌തത്തില്‍മുങ്ങികിടന്ന സുഭാഷിനേയും കൂട്ടുകാരേയും അതുവഴിവന്ന നെല്ലിയാമ്പതി ഫോറസ്‌റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡാണ് വടക്കഞ്ചേരി ആശുപത്രിയിലെത്തിച്ചത്. തലക്ക് സാരമായി പരുക്കേറ്റിരുന്ന സുഭാഷിനെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
from kerala news edited
via IFTTT