Story Dated: Monday, December 8, 2014 05:43
കൊച്ചി : സംസ്‌ഥാനത്തെ ബാര്‍ ലൈസന്‍സ് സംബന്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് സാവകാശം അനുവദിച്ചു. ഫോര്‍സ്‌റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാനാണ് ഹൈക്കോടതി പത്തുദിവസത്തെ സാവകാശം അനുവദിച്ചത്. കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി പത്തോളം ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നിലവിലെ ഉത്തരവ്. ജസ്‌റ്റിസ് എ.വി രാമകൃഷ്‌ണപിള്ളയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ഇതിനിടെ, ത്രീ സ്‌റ്റാര്‍ , ഫോര്‍സ്‌റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതി ഡിവിഷന്‍ ബഞ്ചില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചു.
from kerala news edited
via IFTTT