121

Powered By Blogger

Monday, 8 December 2014

ലോക്‌ അദാലത്ത്‌: 11,253 കേസുകള്‍ തീര്‍പ്പാക്കി











Story Dated: Tuesday, December 9, 2014 01:40


പാലക്കാട്‌: ജില്ലാ കോടതി സമുച്ചയത്തിലും താലൂക്ക്‌ ആസ്‌ഥാനങ്ങളിലുമുളള കോടതികളിലുമായി നടന്ന നാഷണല്‍ ലോക്‌ അദാലത്തില്‍ 22,088 കേസുകള്‍ പരിഗണിക്കുകയും 11,253 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്‌തു. 11,253 കേസുകളിലായി 5,27,20,534 രൂപ അവാര്‍ഡ്‌ ഇനത്തിലും പിഴ ഇനത്തിലുമായി ലഭിച്ചു. ജില്ലയിലാകെ മുന്‍കൂട്ടി നിശ്‌ചയിച്ച 20,000 കേസുകള്‍ കൂടാതെ 2,088 കേസുകള്‍ കൂടി അന്നേ ദിവസം പരിഗണിച്ചു. ജില്ലാ കോടതി ആസ്‌ഥാനത്ത്‌ നടന്ന അദാലത്തില്‍ മാത്രം 4,000 കേസുകള്‍ തീര്‍പ്പാക്കി.


അദാലത്തിന്‌ ജില്ലാ ജഡ്‌ജി കെ.പി. ജ്യോതീന്ദ്രനാഥ്‌ ചെയര്‍മാന്‍, ഡി.എല്‍.എസ്‌.എ(ഡിസ്‌ട്രിക്‌ട് ജഡ്‌ജി) ; വി.എസ്‌. വിദ്യാധരന്‍, സെക്രട്ടറി, ഡി.എല്‍.എസ്‌.എ(പ്രിന്‍സിപ്പല്‍ സബ്‌ ജഡ്‌ജ്) എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ താലൂക്കിലും അതത്‌ താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ. സുരേഷ്‌(ആലത്തൂര്‍ മജിസ്‌ട്രേറ്റ്‌), ആന്റണി ഷെല്‍മാന്‍(ചിറ്റൂര്‍ മുന്‍സിഫ്‌), വിന്‍സന്റ്‌(ഒറ്റപ്പാലം എം.എ.സി.ടി. ജഡ്‌ജി), ഉബൈദുളള(മണ്ണാര്‍ക്കാട്‌ മുന്‍സിഫ്‌ മജിസ്‌ട്രേറ്റ്‌) എന്നിവര്‍ നേതൃത്വം നല്‍കി. പാലക്കാട്‌ ജില്ലാ കോടതി പരിസരത്ത്‌ നടന്ന അദാലത്തില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ കക്ഷികള്‍ക്കുമായി 5,000 ത്തോളം നിയമ ബോധവത്‌ക്കരണ പുസ്‌തകങ്ങള്‍ വിതരണം ചെയ്‌തു.










from kerala news edited

via IFTTT