ഫുജൈറയില്‍ കേരളോത്സവം
Posted on: 09 Dec 2014
ദുബായ്: കൈരളി കള്‍ച്ചറല്‍ സെന്റര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 12ന് ഫുജൈറ കോര്‍ണിഷിലാണ് നാടന്‍ വാദ്യ, കലാ പ്രകടനങ്ങളുടെ അകമ്പടിയോടെയുള്ള കേരളോത്സവം. തെയ്യം, കാവടി, മുത്തുക്കുടകള്‍ തുടങ്ങിയവ അടങ്ങുന്ന ഘോഷയാത്ര, കോല്‍ക്കളി, ഒപ്പന, തിരുവാതിര, നാടന്‍ നൃത്തങ്ങള്‍, ശിങ്കാരി മേളം, ഗാനമേള തുടങ്ങിയവ അരങ്ങേറും. കൂടാതെ, പൂരപ്പറമ്പിന് സമാനമായ തട്ടുകടകളും വില്‍പന സ്റ്റാളുകളും മേളയില്‍ ഒരുക്കും
വൈകിട്ട് അഞ്ചിന് ആരംഭിക്കും. രാത്രി എട്ടിന് പൊതുസമ്മേളനം എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. പ്രഭാവര്‍മ മുഖ്യാതിഥിയായിരിക്കും. പാസ് കൈരളി ഓഫീസില്‍ കിട്ടും.
from kerala news edited
via IFTTT