121

Powered By Blogger

Monday, 8 December 2014








68

ദുബായ്: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ആദ്യത്തെ ഓപ്പണ്‍എയര്‍ മ്യൂസിയം ദുബായ് എമിഗ്രേഷനില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ജാഫിലിയയിലെ താമസകുടിയേറ്റ വകുപ്പ് കാര്യാലയത്തിന്റെ പ്രവേശനകവാടമാണ് വിവിധ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച ഓപ്പണ്‍ എയര്‍ മ്യൂസിയമായത്.

യു.എ.ഇ. നിവാസിയും ചിത്രകാരിയുമായ ഡോ. നജാത് മക്കിയുടെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പതിപ്പുകള്‍ ഒന്നാംനമ്പര്‍ ഗേറ്റില്‍ സ്ഥാപിച്ചുകൊണ്ടാണ് മ്യൂസിയത്തിന് രൂപംനല്‍കിയത്. കലാമൂല്യമുള്ളതും അറബ് പാരമ്പര്യം ചിത്രീകരിക്കുന്നതുമായ ചിത്രങ്ങളാണിവ. ദുബായ് പോലീസിലെ ജനറല്‍ സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടനപരിപാടിയുടെ ഭാഗമായി കാര്യാലയത്തിനകത്ത് നജത് മക്കി വരച്ച 14 ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഇസ്ലാമികകാര്യ വകുപ്പ് തലവന്‍ ഡോ. ഹമദ് അല്‍ ശൈഖ് ശൈബാനി, ദുബായ് പോലീസിലെ മേധാവികള്‍, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.











from kerala news edited

via IFTTT