Story Dated: Monday, December 8, 2014 07:08
കൊണ്ടോട്ടി: നെടിയിരുപ്പ് പഞ്ചായത്ത് ജീവനക്കാരനെ വാടക ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര സ്വദേശി നാരായണന്റെ മകന്‍ ഭാസി(50)യെയാണ് കിഴിശേരി ടീച്ചര്‍പടിയിലെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടിയിരുപ്പ് പഞ്ചായത്തിലെ അക്കൗണ്ടന്റായിരുന്ന ഭാസിയെ തിരൂരങ്ങാടി പഞ്ചായത്തിലേക്ക് സ്‌ഥലം മാറ്റിയിരുന്നെങ്കിലും ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണു താമസസ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. കൊണ്ടോട്ടി പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
from kerala news edited
via IFTTT