121

Powered By Blogger

Monday, 8 December 2014

മാവോയിസ്‌റ്റ് ഭീഷണി: പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി









Story Dated: Monday, December 8, 2014 06:06



mangalam malayalam online newspaper

തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്‌റ്റ് ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ പോലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി. പാലക്കാട്‌, മലപ്പുറം എസ്‌.പിമാരെ സ്‌ഥാലം മാറ്റി. പാലക്കാട്‌ എസ്‌.പിയായി എസ്‌. മഞ്‌ജുനാഥിനെയും മലപ്പുറം എസ്‌.പിയായി ദേബേഷ്‌ കുമാര്‍ ബെഹ്‌റയെയും നിയമിച്ചു. ഇരുവരും പോലീസ്‌ ആസ്‌ഥാനത്ത്‌ എഐജിമാരാണ്‌. മാവോയിസ്‌റ്റ് വേട്ടയ്‌ക്കുള്ള പ്രത്യേക കമാന്‍ഡോ പരിശീലനം ലഭിച്ച ഉദ്യോഗസ്‌ഥനാണ്‌ മഞ്‌ജുനാഥ്‌. നേരത്തെ മഞ്‌ജുനാഥിനെ മാറ്റിയത്‌ വിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു. നിലവിലുള്ള എസ്‌.പിമാര്‍ക്ക്‌ പകരം നിയമനം നല്‍കിയിട്ടില്ല.


ഇന്നലെ വയനാട്ടിലെ വെള്ളമുണ്ടയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ അഴിച്ചുപണി. ഇത്‌ ആദ്യമായാണ്‌ സംസ്‌ഥാനത്ത്‌ പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്‌. സംസ്‌ഥാനത്ത്‌ അഞ്ച്‌ ജില്ലകളില്‍ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വ്യക്‌തമാക്കി. പ്രധാനമായും മലബാര്‍ മേഖലയിലെ ജില്ലകളിലാണ്‌ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുള്ളത്‌. മാവോയിസ്‌റ്റുകളെ നേരിടാന്‍ കര്‍ണാടക,തമിഴ്‌നാട്‌ പോലീസ്‌ സേനകളുമായി യോജിച്ച നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.










from kerala news edited

via IFTTT