തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിലെ സുന്ദരിക്കുട്ടി ബേബി അനികയും. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന യെന്നൈ അറിന്താലിലൂടെയാണ് അനിക തമിഴിലെത്തുന്നത്. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ 'സേതുലക്ഷ്മി' എന്ന ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനിക പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു.
സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന ചിത്രത്തിലൂടെയാണ് അനിക അഭിനയരംഗത്ത് എത്തുന്നത്. ബാവുട്ടിയുടെ നാമത്തില്‍, നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ചേട്ടായീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ അനിക മലയാളിയുടെ പ്രിയപ്പെട്ട ബാലതാരമായിമാറി.
തൃഷയും അനുഷ്‌ക്കയുമാണ് നായികമാര്‍. അരുണ്‍ വിജയ്, പാര്‍വ്വതി നായര്‍, വിവേക്, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എറോസ് ഇന്റര്‍നാഷണല്‍ വിതരണം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസ് ആയി ജനുവരിയില്‍ തിയേറ്ററുകളിലെത്തും.
from kerala news edited
via IFTTT