Story Dated: Tuesday, December 9, 2014 01:40
പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കുന്നുവെന്ന വ്യാജപ്രചരണം സി.പി.എം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കുടിശ്ശിക ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ മൂലമാണ് തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കുടിശ്ശിക വിതരണം നടക്കാത്തത്.
കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിനുള്ള ഫണ്ട് ചോദിച്ചു വാങ്ങാന്‍ കഴിയാത്ത സംസ്‌ഥാന സര്‍ക്കാരിനെതിരെ സമരം നടത്താനുള്ള ആര്‍ജവം പ്രതിപക്ഷമായ സി.പി.എം കാണിക്കണം. കേന്ദ്ര ഫണ്ട് ലഭിക്കുന്നതില്‍ വീഴ്‌ചയുണ്ടെങ്കില്‍ അതിന് കേരളത്തില്‍ നിന്നുള്ള എം.പി മാരും ഉത്തരവാദികളാണ് എന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡണ്ട് സി. കൃഷ്‌ണകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സഹ സംഘടനാ സെക്രട്ടറി കെ. സുഭാഷ്, സംസ്‌ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍, മേഖലാ പ്രസിഡണ്ട് ടി. ചന്ദ്രശേഖരന്‍, ധര്‍മ്മരാജന്‍, പി. വേണുഗോപാലന്‍, പി. ഭാസി, എസ്.ആര്‍. ബാലസുബ്രഷ്‌മണ്യന്‍, എ.കെ.ഓമനക്കുട്ടന്‍, എന്‍.ശിവരാജന്‍, പി.രാജീവ് പ്രസംഗിച്ചു.
from kerala news edited
via IFTTT