തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഡെലിഗേറ്റ് പാസുകള്‍ ഇന്നു മുതല്‍ ലഭ്യമായി തുടങ്ങും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്യുന്നത്.
പാസ് വിതരണം സുഗമമാക്കാന്‍ പത്തു കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത്തവണ ഒമ്പതിനായിരത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഏഴായിരത്തോളം പേര്‍ക്ക് മാത്രമേ പാസ് നല്‍കിയിരുന്നുള്ളൂ.
ചലച്ചിത്രമേളയുടെ മീഡിയ പാസുകള്‍ നാളെ (ഡിസംബര്‍ ഒന്‍പത്) മുതല്‍ വിതരണം ആരംഭിക്കും. ശാസ്തമംഗലത്ത് ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ നിന്നും ഡിസംബര്‍ 11 വരെയും അതിനുശേഷം കൈരളിയിലെ മീഡിയ സെല്ലില്‍ നിന്നും പാസ്സുകള്‍ ലഭിക്കും.
പത്തൊമ്പതാമത്തെ ചലച്ചിത്രമേളയാണ് ഇപ്രാവശ്യം തിരുവനന്തപുരത്ത് നടക്കുന്നത്. ഡിസംബര്‍ 12 ന് ആരംഭിക്കുന്ന മേള 19 ന് സമാപിക്കും.
from kerala news edited
via IFTTT