121

Powered By Blogger

Monday, 8 December 2014

സ്വിമ്മിംഗ്‌പൂളില്‍ യുവാവ്‌ മുങ്ങിമരിച്ചു











Story Dated: Monday, December 8, 2014 07:08


ചിറ്റൂര്‍: കണക്കമ്പാറയില്‍ വീടിന്റെ കോമ്പൗണ്ടിലുള്ള സ്വിമ്മിംഗ്‌പൂളില്‍ കുളിക്കാനിറങ്ങിയ സ്വര്‍ണക്കട ജീവനക്കാരന്‍ മുങ്ങിമരിച്ചു. തൃശൂര്‍ ആളൂര്‍ കൈലാടത്തുവീട്ടില്‍ വര്‍ഗീസിന്റെ മകന്‍ സിജി (27) ആണ്‌ മരിച്ചത്‌. സിജി ജോലി ചെയ്യുന്ന ജ്വല്ലറി ഉടമയുടേതാണ്‌ വീട്‌. ഞായറാഴ്‌ച അവധിദിനമായതിനാല്‍ ജ്വല്ലറി ജീവനക്കാര്‍ ഒന്നിച്ചാണ്‌ കണക്കമ്പാറയിലെ വീട്ടിലെത്തിയത്‌. ഇന്നലെ ഉച്ചയോടെയാണ്‌ അപകടം. ചിറ്റൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയശേഷം ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി. സിജിക്ക്‌ അപസ്‌മാരരോഗം ഉണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT