Story Dated: Tuesday, December 9, 2014 06:40
വര്‍ക്കല: ഓരോ സീസണുകള്‍ പിന്നിടുന്നതനുസരിച്ച് വര്‍ക്കല പാപനാശത്ത് ഹോംസ്‌റ്റേകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ ലൈസന്‍സ് കൂടാതെയാണ് ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇവിടുത്തെ താമസക്കാരായ വിദേശ ടൂറിസ്‌റ്റുകള്‍ തങ്ങളുടെ വിശദാംശങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നുമില്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ നിയമം കര്‍ശനമാക്കിയിട്ടുള്ളത്. ഹോംസ്‌റ്റേകളെ ലോഡ്‌ജിംഗ് വിഭാഗത്തില്‍പ്പെടുത്തി അതത് പ്രാദേശിക ഭരണകൂടങ്ങള്‍ ലക്ഷ്വറി ടാക്‌സ് ഉള്‍പ്പെടെ വിവിധ ഇനം നികുതികള്‍ ഈടാക്കുന്നുണ്ട്.
സര്‍ക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ഹോംസ്‌റ്റേകളെ പരമാവധി ചൂഷണം ചെയ്യുന്നതായി ആരോപിച്ച് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് ഇക്കൂട്ടര്‍ പതിയെ പിന്‍വാങ്ങുകയാണ് പതിവ്. അനധികൃത ഹോംസ്‌റ്റേകളാകട്ടെ ഓരോ സീസണ്‍ കഴിയുംതോറും കൂണുപോലെ പെരുകി വരുകയും ചെയ്യുന്നു. തീരത്തെ അംഗീകൃത റിസോര്‍ട്ടുകള്‍ക്ക് ഇത് ഭീഷണിയായിട്ടുണ്ട്. ടൂറിസം മേഖലയിലെ ഈ അനധികൃത ഇടപാട് അധികൃര്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. സന്ദര്‍ശക വിസയിലെത്തി പാപനാശത്ത് അനധികൃത ഹോംസ്‌റ്റേ നടത്തുന്ന വിദേശികളുമുണ്ട്.
വര്‍ക്കല പാപനാശം മേഖലയില്‍ 437 ചെറുതും വലുതുമായ റിസോര്‍ട്ടുകളും 136 ഹോംസ്‌റ്റേകളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഭൂരിഭാഗം ഹോംസ്‌റ്റേകളുടെയും നടത്തിപ്പുകാര്‍ വിദേശികളാണെന്ന് മാത്രമല്ല അനധികൃതവുമാണ്. സന്ദര്‍ശക വിസയിലെത്തുന്ന ടൂറിസ്‌റ്റുകള്‍ക്ക് ബിസിനസില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് വ്യവസ്‌ഥ. ചട്ടങ്ങള്‍ ഇവിടെ പരസ്യമായി ലംഘിക്കപ്പെടുമ്പോഴും ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് അനേ്വഷണം നടത്തുന്നില്ല.
from kerala news edited
via IFTTT