Story Dated: Monday, December 8, 2014 05:14
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസുകാരന്റെ മകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഹബാദ് ഡയറി മേഖലയിലാണ് എസ്‌ഐയുടെ ഇരുപത്തിയാറുകാരനായ മകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.
സുഹൃത്തുക്കളെ കാണാനായി ഞായറാഴ്‌ച വൈകിട്ട് വീട്ടില്‍ നിന്നും ഇറങ്ങിയ മകന്‍ രാത്രി വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനൊടുവില്‍ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നും പോലീസ് സംശയിക്കുന്നു.
from kerala news edited
via IFTTT