ദേശീയ പെൻഷൻ പദ്ധതിയായ എൻപിഎസ് കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി മ്യൂച്വൽ ഫണ്ടുകളിലേതുപോലെ എസ്.ഐ.പി മാതൃകയിലുള്ള നിക്ഷേപവും ഉടനെ സ്വീകരിച്ചുതുടങ്ങും. പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് പെൻഷൻഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(പി.എഫ്.ആർ.ഡി.എ). ദസറയ്ക്കുമുമ്പായി പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മ്യൂച്വൽ ഫണ്ടിൽമാത്രമാണ് എസ്.ഐ.പി നിക്ഷേപ പദ്ധതിയുള്ളത്. ബാങ്കിന് നിർദേശം നൽകിയാൽ നിശ്ചിത ഇടവേളകളിൽ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. നാഷണൽ പെൻഷൻ സിസ്റ്റം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഓൺലൈൻവഴി നേരിട്ട് നിക്ഷേപംനടത്താനുള്ള അവസരം, അപേക്ഷയൊന്നുംനൽകാതെതന്നെ ഓൺലൈൻവഴി നോമിനിയെ മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി വരുംദിവസങ്ങളിൽകൂടുതൽ സൗകര്യങ്ങൾ നിക്ഷേപകർക്ക് ലഭ്യമാകുമെന്ന് എൻ.എസ്.ഡി.എൽ ഇ-ഗവേണൻസ് വിഭാഗം എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. SIP in NPS to be launched soon
from money rss https://bit.ly/331PakT
via
IFTTT