121

Powered By Blogger

Thursday, 19 March 2020

കൊറോണ: കെടിഡിസി പ്രത്യേക പ്രവര്‍ത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി

തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിനായുള്ള ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി കെ.ടി.ഡി.സി.യുടെ റിസോർട്ടുകളിലും വാഹനങ്ങളിലുംകർശനമായ പ്രവർത്തന പെരുമാറ്റച്ചട്ടം നടപ്പിലാക്കി. എല്ലാ ഹോട്ടലുകളുടെ ലോബിയിലും റെസ്റ്റോറന്റുകളുടെ കവാടത്തിലും എത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും സാനിറ്റൈസർ നൽകുന്നതും ഉപയോഗിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ റെസ്റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ കസേരകൾ ഒന്നര മീറ്ററിൽ കൂടുതൽ അകലം വരുന്ന രീതിയിൽ പുനർക്രമീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ഒരുമിച്ചു കൂടി ഭക്ഷണം എടുക്കുന്ന ബുഫെ സംവിധാനം താൽക്കാലികമായി നിർത്തലാക്കി. കെ.ടി.ഡി.സി.യുടെ വാഹനങ്ങളിൽ എല്ലാം തന്നെ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രൈവറും സഞ്ചാരിയും സാനിറ്റൈസർ ഉപയോഗിച്ച ശേഷമേ വാഹനത്തിൽ കയറാൻ പാടുള്ളൂ. എല്ലാ ഓഫീസുകളുടേയും റിസപ്ഷനിൽ സാനിറ്റൈസർ നൽകിയിട്ടുണ്ട്. കൂടാതെ ഓഫീസുകളിലും റിസോർട്ടുകളിലും വാഹനങ്ങളിലും ഉപയോഗത്തിനായി ആവശ്യത്തിനായി ആവശ്യത്തിന് മാസ്ക് നൽകിയിട്ടുണ്ട്. Content Highlights: KTDC carried out special protocol for brake the chain program

from money rss https://bit.ly/2J3GCzb
via IFTTT

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 'എടിഎം പിന്‍' പാടില്ല; പകരം ഒടിപി

മുംബൈ: പേമെന്റ് ഗേറ്റ്വേകൾവഴിയുള്ള, രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓൺലൈൻ ഇടപാടുകൾക്കും റിസർവ് ബാങ്ക് ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിർബന്ധമാക്കി. എ.ടി.എം./ക്രെഡിറ്റ് കാർഡ് 'പിൻ'(പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) ഉപയോഗിച്ച് ഇത്തരം ഇടപാടുകൾ പാടില്ലെന്നും ആർ.ബി.ഐ. വ്യക്തമാക്കി. പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്വേകൾക്കുമായി ആർ.ബി.ഐ. പുറത്തിറക്കിയ വിശദമായ മാർഗരേഖയിലാണ് നിർദേശം. ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിനും ഇടപാടുകാരുടെ പണം സുരക്ഷിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് നിർദേശങ്ങൾ. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ പേമെന്റ് കമ്പനികൾ എ.ടി.എം. 'പിൻ' ചോദിക്കാൻ പാടില്ല. 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഉറപ്പിക്കാൻ ഒ.ടി.പി. ഉപയോഗിക്കണം. പേമെന്റ് ഗേറ്റ്വേ കമ്പനികൾക്കോ ഹാക്കർമാർക്കോ ഇടപാടുകാരുടെ എ.ടി.എം. 'പിൻ' ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടപാടുകൾ റദ്ദാക്കുമ്പോൾ പണം മടക്കിനൽകുന്നതിനും കൃത്യമായ നിർദേശമുണ്ട്. ഏത് സ്രോതസ്സിൽനിന്നാണോ പണമെത്തിയത് അവിടേക്കുതന്നെ പണം തിരിച്ചുനൽകണം. മറ്റൊരു സ്രോതസ്സിലേക്ക് പണം മാറ്റാൻപാടില്ല. ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ മടക്കിനൽകുന്ന തുക അവരുടെ പ്ലാറ്റ്ഫോമിലുള്ള ഇ-വാലറ്റ് അക്കൗണ്ടിലേക്ക് മാറ്റാറുണ്ട്. ഇതുമൂലം ഇടപാടുകാർക്ക് ഈ പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. കാഷ് ബാക്ക് ഓഫറിന്റെ കാര്യത്തിൽ ഇത് ബാധമാകില്ല. വ്യാപാരികൾക്ക് പ്രവേശിക്കാവുന്ന ഡേറ്റാ ബേസിലോ സെർവറിലോ മർച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.

from money rss https://bit.ly/2wnaFPy
via IFTTT

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു: സെന്‍സെക്‌സില്‍ 350 പോയന്റ് നഷ്ടം

മുംബൈ: കൊറോണ ഭീതിയിൽ രാജ്യത്തെ ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലായി. സെൻസെക്സ് 27960ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തിൽ 8216ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 368 ഓഹരികൾ നഷ്ടത്തിലുമാണ്. 34 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഗെയിൽ, പവർഗ്രിഡ് കോർപ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, സൺ ഫാർമ, എച്ച്സിഎൽ ടെക്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിൽ നേരിയ മുന്നേറ്റമുണ്ടായി. വ്യാഴാഴ്ചയിലെ ക്ലോസിങ് ആയ(ഡോളറിനെതിരെ) 74.99 നിലവാരത്തിൽനിന്ന് 74.78ലേയ്ക്ക് മൂല്യം ഉയർന്നു.

from money rss https://bit.ly/2J297xi
via IFTTT

കരടികള്‍ പിടിമുറുക്കി: വ്യാഴാഴ്ച സെന്‍സെക്‌സിന് നഷ്ടം 581 പോയന്റ്

ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. കുതിക്കാനുള്ള കാളകളുടെ നീക്കം കരടികൾ തകർത്തു. തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. വ്യാപാരം ആരംഭിച്ചയുടനെ 1800ഓളം പോയന്റ് ഇടിഞ്ഞ സെൻസെക്സ് ഉച്ചയോടെ തിരിച്ചുകയറിയത് അല്പം ആശ്വാസമായി. സെൻസെക്സ് 581.28 പോയന്റ് നഷ്ടത്തിൽ 28288.23ലും നിഫ്റ്റി 205.35 പോയന്റ് താഴ്ന്ന് 8253.45ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 574 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1791 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 3.7 ശതമാനവും 4.5ശതമാനവുംതാഴ്ന്നു.

from money rss http://bit.ly/2wb3TfR
via IFTTT

കൊറോണ: ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം 25 ശതമാനംവരെ കുറയ്ക്കുന്നു

കൊറോണ വ്യാപനത്തെതുടർന്ന് വരുമാനത്തിൽ വൻ ഇടിവുവന്ന ഇൻഡിഗോ എയർലൈൻസ് ഉയർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ശമ്പളത്തിൽ 25 ശതമാനത്തോളമാണ് കുറവുവരുത്താൻ തീരുമാനിച്ചതെന്ന് സിഇഒ റോണോജോയ് ദത്ത വ്യക്തമാക്കി. ഇ-മെയിലിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ജീവനക്കാർക്ക് കൈമാറിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരുള്ള ബാൻഡ്-എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കുറവുവരുത്തില്ല. സിഇഒയുടെ ശമ്പളത്തിൽ 25 ശതമാനം കുറവുണ്ടാകും. സീനിയർ വൈസ് പ്രസിഡന്റ് മുതൽ മുകളിലുള്ളവരുടെ ശമ്പളം 20 ശതമാനമാണ് കുറയ്ക്കുക. വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവർക്ക് 15 ശതമാനവും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാൻഡ്-ഡി വിഭാഗങ്ങലിലുള്ളവർക്ക് 10 ശതമാനവും സി-ബാൻഡിലുള്ളവർക്ക് അഞ്ചുശതമാനവുമാകും ശമ്പളത്തിൽ കുറവുവരുത്തുക.

from money rss http://bit.ly/2IXWAuv
via IFTTT

പെട്രോളിനം ഡീസലിനും വീണ്ടും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കർ എക്സൈസ് തീരുവ വീണ്ടും ഉയർത്തിയേക്കും. അസംസ്കൃത എണ്ണവില വീണ്ടും കുറയുമ്പോൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 മുതൽ 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാൽ വിലകുറയ്ക്കാതെ തീരുവ ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നുരൂപ തീരുവ വർധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന് ലഭിക്കുക. വർധിച്ചുവരുന്ന ധനകമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണമുലമുള്ള ആധികചെലവിന് പണംകണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നികുതി വരുമാന സാധ്യതകൾ അടിസ്ഥാനമാക്കിയാൽ 3.8ശതമാനം ധനക്കമ്മിയിൽ തുടരണമെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 1.2 ലക്ഷംകോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. കോവിഡ്-19 രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ കാര്യമായിതന്നെ ബാധിക്കും. ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ-സർവീസ് സെഗ്മെന്റ്, കച്ചവടം എന്നിവയെയായിരിക്കും പ്രധാനമായും പിടിച്ചുകുലുക്കുക. ഇതിന് ധനക്കമ്മിയിൽ ആഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. Petrol, diesel prices: Excise duty may be hiked once again

from money rss http://bit.ly/2QrdKoo
via IFTTT