121

Powered By Blogger

Thursday, 19 March 2020

കരടികള്‍ പിടിമുറുക്കി: വ്യാഴാഴ്ച സെന്‍സെക്‌സിന് നഷ്ടം 581 പോയന്റ്

ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കി. കുതിക്കാനുള്ള കാളകളുടെ നീക്കം കരടികൾ തകർത്തു. തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി. വ്യാപാരം ആരംഭിച്ചയുടനെ 1800ഓളം പോയന്റ് ഇടിഞ്ഞ സെൻസെക്സ് ഉച്ചയോടെ തിരിച്ചുകയറിയത് അല്പം ആശ്വാസമായി. സെൻസെക്സ് 581.28 പോയന്റ് നഷ്ടത്തിൽ 28288.23ലും നിഫ്റ്റി 205.35 പോയന്റ് താഴ്ന്ന് 8253.45ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 574 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1791 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 3.7 ശതമാനവും 4.5ശതമാനവുംതാഴ്ന്നു.

from money rss http://bit.ly/2wb3TfR
via IFTTT