121

Powered By Blogger

Thursday, 19 March 2020

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 'എടിഎം പിന്‍' പാടില്ല; പകരം ഒടിപി

മുംബൈ: പേമെന്റ് ഗേറ്റ്വേകൾവഴിയുള്ള, രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓൺലൈൻ ഇടപാടുകൾക്കും റിസർവ് ബാങ്ക് ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിർബന്ധമാക്കി. എ.ടി.എം./ക്രെഡിറ്റ് കാർഡ് 'പിൻ'(പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) ഉപയോഗിച്ച് ഇത്തരം ഇടപാടുകൾ പാടില്ലെന്നും ആർ.ബി.ഐ. വ്യക്തമാക്കി. പേമെന്റ് കമ്പനികൾക്കും പേമെന്റ് ഗേറ്റ്വേകൾക്കുമായി ആർ.ബി.ഐ. പുറത്തിറക്കിയ വിശദമായ മാർഗരേഖയിലാണ് നിർദേശം. ഡിജിറ്റൽ ഇടപാടുകളിലെ തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിനും ഇടപാടുകാരുടെ പണം സുരക്ഷിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് നിർദേശങ്ങൾ. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ പേമെന്റ് കമ്പനികൾ എ.ടി.എം. 'പിൻ' ചോദിക്കാൻ പാടില്ല. 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഉറപ്പിക്കാൻ ഒ.ടി.പി. ഉപയോഗിക്കണം. പേമെന്റ് ഗേറ്റ്വേ കമ്പനികൾക്കോ ഹാക്കർമാർക്കോ ഇടപാടുകാരുടെ എ.ടി.എം. 'പിൻ' ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടപാടുകൾ റദ്ദാക്കുമ്പോൾ പണം മടക്കിനൽകുന്നതിനും കൃത്യമായ നിർദേശമുണ്ട്. ഏത് സ്രോതസ്സിൽനിന്നാണോ പണമെത്തിയത് അവിടേക്കുതന്നെ പണം തിരിച്ചുനൽകണം. മറ്റൊരു സ്രോതസ്സിലേക്ക് പണം മാറ്റാൻപാടില്ല. ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ മടക്കിനൽകുന്ന തുക അവരുടെ പ്ലാറ്റ്ഫോമിലുള്ള ഇ-വാലറ്റ് അക്കൗണ്ടിലേക്ക് മാറ്റാറുണ്ട്. ഇതുമൂലം ഇടപാടുകാർക്ക് ഈ പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. കാഷ് ബാക്ക് ഓഫറിന്റെ കാര്യത്തിൽ ഇത് ബാധമാകില്ല. വ്യാപാരികൾക്ക് പ്രവേശിക്കാവുന്ന ഡേറ്റാ ബേസിലോ സെർവറിലോ മർച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നും നിർദേശത്തിലുണ്ട്.

from money rss https://bit.ly/2wnaFPy
via IFTTT