121

Powered By Blogger

Thursday, 19 March 2020

കൊറോണ: ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം 25 ശതമാനംവരെ കുറയ്ക്കുന്നു

കൊറോണ വ്യാപനത്തെതുടർന്ന് വരുമാനത്തിൽ വൻ ഇടിവുവന്ന ഇൻഡിഗോ എയർലൈൻസ് ഉയർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ശമ്പളത്തിൽ 25 ശതമാനത്തോളമാണ് കുറവുവരുത്താൻ തീരുമാനിച്ചതെന്ന് സിഇഒ റോണോജോയ് ദത്ത വ്യക്തമാക്കി. ഇ-മെയിലിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ജീവനക്കാർക്ക് കൈമാറിയിട്ടുണ്ട്. കൂടുതൽ ജീവനക്കാരുള്ള ബാൻഡ്-എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കുറവുവരുത്തില്ല. സിഇഒയുടെ ശമ്പളത്തിൽ 25 ശതമാനം കുറവുണ്ടാകും. സീനിയർ വൈസ് പ്രസിഡന്റ് മുതൽ മുകളിലുള്ളവരുടെ ശമ്പളം 20 ശതമാനമാണ് കുറയ്ക്കുക. വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവർക്ക് 15 ശതമാനവും അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാൻഡ്-ഡി വിഭാഗങ്ങലിലുള്ളവർക്ക് 10 ശതമാനവും സി-ബാൻഡിലുള്ളവർക്ക് അഞ്ചുശതമാനവുമാകും ശമ്പളത്തിൽ കുറവുവരുത്തുക.

from money rss http://bit.ly/2IXWAuv
via IFTTT