മുംബൈ:ബജറ്റിന് ശേഷം ഉണർവില്ലാതെ ഓഹരി വിപണി. ബുധനാഴ്ചയും ചാഞ്ചാട്ടം പ്രകടമാണ്.സെൻസെക്സ് 22.81 പോയന്റ് നഷ്ടത്തിൽ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 10 മണിയോടെ സെൻസെക്സ് 30 പോയന്റ് ഉയർന്ന് 38,752.69 എന്ന നിലയിലും നിഫ്റ്റ് 2.65 പോയന്റ് ഉയർന്ന് 11,558.15 പോയന്റ് എന്ന നിലയിലുമാണ് വിപണി പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1775 കമ്പനികളുടെ ഓഹരികളിൽ 905 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 784 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 86...