121

Powered By Blogger

Sunday, 12 April 2020

രൂപയുടെ മൂല്യം സമ്മര്‍ദത്തില്‍; വീണ്ടും റെക്കോഡ് താഴ്ചക്കടുത്തെത്തി

ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയ്ക്കടുത്തെത്തി. രാവിലെ 76,28 നിലവാരത്തിലാണ് തുടക്കമെങ്കിലും താമസിയാതെ 76.43ലേയ്ക്ക് താഴ്ന്നു. കോവിഡ് വ്യാപനംമൂലം അടച്ചിടൽ തുടരുമെന്ന ആശങ്ക ഓഹരി വിപണിയെയും അതോടൊപ്പം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ദുഃഖവെള്ളിയായിരുന്നതിനാൽ ഏപ്രിൽ 10ന് ഫോറക്സ് വിപണി പ്രവർത്തിച്ചിരുന്നില്ല. മൂന്നുദിവസത്തെ അവധിയ്ക്കുശേഷമാണ് തിങ്കളാഴ്ച വിപണി സജീവ മായത്. 76.55 എന്ന റെക്കോഡ് താഴ്ചയിൽനിന്ന് അല്പം കരകയറി 76.29 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

from money rss https://bit.ly/3a6nXO4
via IFTTT

നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്‌സില്‍ 503 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: നീണ്ട അവധികഴിഞ്ഞശേഷമുള്ള പുതിയ ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 503 പോയന്റ് താഴ്ന്ന് 30,656ലും നിഫ്റ്റി 141 പോയന്റ് നഷ്ടത്തിൽ 8,970ലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, എംആൻഡ്എം, മാരുതി സുസുകി, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഒഎൻജിസി, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, സിപ്ല, ഇൻഫോസിസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നഷ്ടത്തിലാണ്. കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽനിന്നുള്ള വ്യാപകമായ ലാഭമെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/2XxJaOq
via IFTTT

എച്ച്.ഡി.എഫ്.സി.യുടെ 1.75 കോടി ഓഹരികൾ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കി

കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' ഇന്ത്യയിലെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമായ 'എച്ച്.ഡി.എഫ്.സി. ലിമിറ്റഡി'ന്റെ ഏതാണ്ട് 1.75 കോടി ഓഹരികൾ സ്വന്തമാക്കി. എച്ച്.ഡി.എഫ്.സി.യുടെ മൊത്തം ഓഹരിയുടെ 1.01 ശതമാനം വരുമിത്. 2020 ജനുവരിക്കും മാർച്ചിനും ഇടയിലാണ് ഇടപാടുകൾ എന്നാണ് സൂചന. എച്ച്.ഡി.എഫ്.സി.യുടെ ഓഹരി വില 41 ശതമാനം ഇടിഞ്ഞ സമയത്താണ് ഈ ഏറ്റെടുക്കൽ. ജനുവരി 14-ന് 2,499.65 രൂപയിലെത്തി ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു എച്ച്.ഡി.എഫ്.സി.യുടെ ഓഹരിവില. എന്നാൽ, കൊറോണ ആശങ്കയിൽ സെൻസെക്സ് തകർന്നപ്പോൾ എച്ച്.ഡി.എഫ്.സി.യുടെ വില അതിനേക്കാൾ വേഗത്തിൽ ഇടിയുകയായിരുന്നു. കഴിഞ്ഞയാഴ്ച 1,701.95 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. അതേസമയം, 2019 മാർച്ച് പാദം മുതൽതന്നെ പീപ്പിൾസ് ബാങ്ക്, എച്ച്.ഡി. എഫ്.സി.യിൽ പങ്കാളിയാണെന്ന് എച്ച്.ഡി.എഫ്.സി.യുടെ വൈസ് ചെയർമാൻ വൈസ് ചെയർമാൻ കേകി മിസ്ത്രി പറഞ്ഞു. ഓഹരിപങ്കാളിത്തം ഒരു ശതമാനത്തിന് മുകളിലെത്തിയതിനാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഇപ്പോൾ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

from money rss https://bit.ly/3a67dqa
via IFTTT

ലോക്ക്ഡൗണില്‍ മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം സമ്പാദിച്ച ഓരാള്‍!

ടി.എഫ്. മുഹമ്മദ് റാഫി എല്ലാ മേഖലകളിൽനിന്നും കേൾക്കുന്നത് കോവിഡ്-19 ആഘാതത്തെക്കുറിച്ചുള്ള ആകുലതകളും നഷ്ടക്കണക്കുകളും മാത്രം. പ്രതിസന്ധിനിറഞ്ഞ ഈ സാഹചര്യം സുവർണാവസരമാക്കി, മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപ സമ്പാദിച്ച ഒരു ബിസിനസ് കോച്ചിനെ പരിചയപ്പെടാം... തിരുവനന്തപുരം സ്വദേശി ടി.എഫ്. മുഹമ്മദ് റാഫിയാണ് ഈ ലോക്ക്ഡൗണിനിടയിലും പ്രത്യാശ തരുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു ബിസിനസ് കോച്ച് എന്നതിനു പുറമെ, അന്താരാഷ്ട്രതലത്തിൽത്തന്നെ അറിയപ്പെടുന്ന ബിഹേവിയറൽ സയന്റിസ്റ്റും 'മാജിക് ഓഫ് ചേഞ്ച്' എന്ന പേഴ്സണൽ-പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് റാഫി. മൂന്നുദിവസംകൊണ്ട് എങ്ങനെയാണ് മൂന്നുലക്ഷം രൂപ വരുമാനം നേടിയത് എന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി പ്ലാൻ ചെയ്തിരുന്ന വർക്ഷോപ്പുകളെല്ലാം നിർത്തിവയ്ക്കേണ്ടിവന്നു. സ്വന്തം വീട്ടിലെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് വരുമാനം കണ്ടെത്താൻ സഹായിക്കുന്ന സുസ്ഥിരമായൊരു ബിസിനസ് മോഡൽ ആവിഷ്കരിക്കുന്നതിലായി പിന്നീടുള്ള ശ്രദ്ധ. ലോക്ക്ഡൗൺ കാലത്തെ മാനസിക പിരിമുറുക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു സൗജന്യ 'വെബിനാർ' (വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാർ) അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇതേരീതിയിൽ ആളുകൾക്ക് താത്പര്യമുള്ള വിഷയങ്ങളിൽ വൈവിധ്യങ്ങളായ അഞ്ച് വെബിനാറുകൾ ഒരുക്കി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 1,500-ലധികം പേരാണ് ഈ വെബ് സെമിനാറുകളിൽ പങ്കാളികളായത്. ഇത് അവസരമായിക്കണ്ട് 'സക്സസ് മൊമെന്റം' എന്ന പേരിൽ 14 ദിവസം നീണ്ട ഒരു തത്സമയ ഗ്രൂപ്പ് കോച്ചിങ് ഓൺലൈൻ വർക്ഷോപ്പിന് തുടക്കംകുറിച്ചു. സംരംഭകർക്കും പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും തങ്ങളുടെ ഉത്പാദനശേഷി ഉയർത്തുന്നതിനും സാമ്പത്തിക-സംരംഭകത്വ നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന പ്രോഗ്രാം ആണിത്. സമൂഹ്യ മാധ്യമങ്ങൾ വഴി പ്രോഗ്രാം വിപണനം ചെയ്തു. ഒറ്റദിവസംകൊണ്ട് നൂറിലധികം പേരാണ് കോച്ചിങ്ങിനായി രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പംതന്നെ, കുട്ടികൾക്കു വേണ്ടിയുള്ള 'സൂപ്പർ കിഡ്സ്' ഓൺലൈൻ വർക്ഷോപ്പിനും പ്രൊമോഷൻ നൽകുന്നുണ്ടായിരുന്നു. ഈ രണ്ട് പ്രോഗ്രാമുകൾക്കുമായി മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപയുടെ വരുമാനം 'മാജിക് ഓഫ് ചേഞ്ചി'ന്റെ അക്കൗണ്ടിലേക്കെത്തി.

from money rss https://bit.ly/3b676MG
via IFTTT