121

Powered By Blogger

Sunday, 12 April 2020

ലോക്ക്ഡൗണില്‍ മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം സമ്പാദിച്ച ഓരാള്‍!

ടി.എഫ്. മുഹമ്മദ് റാഫി എല്ലാ മേഖലകളിൽനിന്നും കേൾക്കുന്നത് കോവിഡ്-19 ആഘാതത്തെക്കുറിച്ചുള്ള ആകുലതകളും നഷ്ടക്കണക്കുകളും മാത്രം. പ്രതിസന്ധിനിറഞ്ഞ ഈ സാഹചര്യം സുവർണാവസരമാക്കി, മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപ സമ്പാദിച്ച ഒരു ബിസിനസ് കോച്ചിനെ പരിചയപ്പെടാം... തിരുവനന്തപുരം സ്വദേശി ടി.എഫ്. മുഹമ്മദ് റാഫിയാണ് ഈ ലോക്ക്ഡൗണിനിടയിലും പ്രത്യാശ തരുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു ബിസിനസ് കോച്ച് എന്നതിനു പുറമെ, അന്താരാഷ്ട്രതലത്തിൽത്തന്നെ അറിയപ്പെടുന്ന ബിഹേവിയറൽ സയന്റിസ്റ്റും 'മാജിക് ഓഫ് ചേഞ്ച്' എന്ന പേഴ്സണൽ-പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് റാഫി. മൂന്നുദിവസംകൊണ്ട് എങ്ങനെയാണ് മൂന്നുലക്ഷം രൂപ വരുമാനം നേടിയത് എന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി പ്ലാൻ ചെയ്തിരുന്ന വർക്ഷോപ്പുകളെല്ലാം നിർത്തിവയ്ക്കേണ്ടിവന്നു. സ്വന്തം വീട്ടിലെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് വരുമാനം കണ്ടെത്താൻ സഹായിക്കുന്ന സുസ്ഥിരമായൊരു ബിസിനസ് മോഡൽ ആവിഷ്കരിക്കുന്നതിലായി പിന്നീടുള്ള ശ്രദ്ധ. ലോക്ക്ഡൗൺ കാലത്തെ മാനസിക പിരിമുറുക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു സൗജന്യ 'വെബിനാർ' (വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാർ) അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇതേരീതിയിൽ ആളുകൾക്ക് താത്പര്യമുള്ള വിഷയങ്ങളിൽ വൈവിധ്യങ്ങളായ അഞ്ച് വെബിനാറുകൾ ഒരുക്കി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 1,500-ലധികം പേരാണ് ഈ വെബ് സെമിനാറുകളിൽ പങ്കാളികളായത്. ഇത് അവസരമായിക്കണ്ട് 'സക്സസ് മൊമെന്റം' എന്ന പേരിൽ 14 ദിവസം നീണ്ട ഒരു തത്സമയ ഗ്രൂപ്പ് കോച്ചിങ് ഓൺലൈൻ വർക്ഷോപ്പിന് തുടക്കംകുറിച്ചു. സംരംഭകർക്കും പ്രൊഫഷണലുകൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും തങ്ങളുടെ ഉത്പാദനശേഷി ഉയർത്തുന്നതിനും സാമ്പത്തിക-സംരംഭകത്വ നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന പ്രോഗ്രാം ആണിത്. സമൂഹ്യ മാധ്യമങ്ങൾ വഴി പ്രോഗ്രാം വിപണനം ചെയ്തു. ഒറ്റദിവസംകൊണ്ട് നൂറിലധികം പേരാണ് കോച്ചിങ്ങിനായി രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പംതന്നെ, കുട്ടികൾക്കു വേണ്ടിയുള്ള 'സൂപ്പർ കിഡ്സ്' ഓൺലൈൻ വർക്ഷോപ്പിനും പ്രൊമോഷൻ നൽകുന്നുണ്ടായിരുന്നു. ഈ രണ്ട് പ്രോഗ്രാമുകൾക്കുമായി മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപയുടെ വരുമാനം 'മാജിക് ഓഫ് ചേഞ്ചി'ന്റെ അക്കൗണ്ടിലേക്കെത്തി.

from money rss https://bit.ly/3b676MG
via IFTTT