121

Powered By Blogger

Thursday, 10 September 2020

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലുദിവസം വിലകൂടിയശേഷമാണ് വീണ്ടും കുറവുണ്ടായത്. ഡോളർ കരുത്താർജിച്ചതിനെതുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,947.41 നിലാവരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3bLUdso
via IFTTT

സെന്‍സെക്‌സില്‍ 136 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 136 പോയന്റ് നേട്ടത്തിൽ 38,976ലും നിഫ്റ്റി 42 പോയന്റ് ഉയർന്ന് 11,491ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 968 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 460 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ടൈറ്റൻ കമ്പനി, എസ്ബിഐ, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, ഭാരതി എയർടെൽ, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐആർസിടിസി, ബിഎച്ച്ഇഎൽ, അദാനി ഗ്രീൻ ഉൾപ്പടെ 104 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex gains 136 pts, tests 39k

from money rss https://bit.ly/2Zpv8OW
via IFTTT

ടൂറിസം മേഖലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ഫിക്കി

കൊച്ചി:കേരളത്തിൽ ടൂറിസം സീസൺ ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാനസർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ മാർച്ച് മാസം മുതൽ കേരളത്തിലെ ടൂറിസം മേഖല സ്തംഭനാവസ്ഥയിൽ തുടരുകയാണ്. പിന്നീട് മറ്റ് പല മേഖലകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചെങ്കിലും ടൂറിസം മേഖലയ്ക്ക് ഇത്തരം ഇളവുകളൊന്നും നൽകിയിട്ടില്ല. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ടൂറിസം മേഖലക്ക് സംസ്ഥാന സർക്കാർ 445 കോടി രൂപ അനുവദിച്ചത് ഈ മേഖലക്ക് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ടൂറിസം മേഖലക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രാജസ്ഥാൻ സർക്കാർ ടൂറിസം മേഖലയുടെ പ്രവർത്തനത്തിനായി വിപുലമായ സുരക്ഷാ-ശുചിത്വ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ടൂറിസം സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെ ടൂറിസം മേഖലയിൽ അൺലോക്കിംഗ് നടപടികൾ ഉണ്ടാകേണ്ടത് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനത്തിനും കേരള ടൂറിസത്തിന്റെ അതിജീവനത്തിനും അതിപ്രധാനമാണ്. സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും പ്രോട്ടോകോളുകളും പാലിച്ച് ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ മേഖലയിലെ സംരംഭകർ പ്രതിജ്ഞാബദ്ധരാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ടൂറിസം കമ്മിറ്റി കൺവീനർ യൂ സി റിയാസ് ടൂറിസം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3m9Y5bj
via IFTTT

പിടിച്ചുനിൽക്കാനാവാതെ ചെറുകിട പ്രസ്സുകൾ: കോഴിക്കോട് പൂട്ടിയത്‌ -18

കോഴിക്കോട്: “റേഷൻ ബുക്ക് അച്ചടിക്കുന്നതായിരുന്നു ജോലി. മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള ബുക്ക് ഇവിടെനിന്ന് കയറിപ്പോയിട്ടുണ്ട്. 1985-ൽ തുടങ്ങിയ സ്ഥാപനമാണ്. ഇന്ന് 80,000 രൂപ വിലയുള്ള ലെഡ്ജറുകൾ 3000 രൂപയ്ക്ക് കടലാസുവിലയ്ക്ക് തൂക്കി വിൽക്കേണ്ടിവന്ന ഗതികേടിലാണ് ഞാൻ. വിഷമമുണ്ട്. ഇത്ര ഗതികേടുള്ള കാലം മുമ്പുണ്ടായിട്ടില്ല...”-കല്ലായിയിൽ നിന്ന് കിഴക്കോട്ടുള്ള റോഡിൽ ഷിംന ബുക്ക് ഡിപ്പോ നടത്തുന്ന കടുങ്ങോത്തുപറമ്പ് പുതിയപുരയിൽ രമേശൻ നെടുവീർപ്പോടെ പറഞ്ഞു. ഷിംന പ്രിന്റേഴ്സ് നേരത്തേതന്നെ പൂട്ടിയതാണ്. നാലുപേർ ജോലി ചെയ്തിരുന്ന സ്ഥാപനമാണ്. ഓഫ്സെറ്റിന്റെയും മിനി ഓഫ്സെറ്റിന്റെയും ഡി.ടി.പി.യുടെയും ഒക്കെ കാലത്ത് പിടിച്ചുനിൽക്കാനായില്ല. പഴയ പ്രസ്സും ഉപകരണങ്ങളും ഇരുമ്പുവിലയ്ക്ക് വിൽക്കേണ്ടിവന്നു. കോവിഡ് കാലത്ത് പ്രസ്സുകൾ പ്രവർത്തിക്കാതായതോടെ ബൈൻഡു ചെയ്യിക്കാനും മറ്റും ആരും വരാതായി. ആരെങ്കിലും വന്നാൽ വിളിക്കട്ടെയെന്നു കരുതി അടച്ചിട്ട സ്ഥാപനത്തിനു പുറത്ത് മൊബൈൽ നമ്പർ എഴുതിവെച്ചിരിക്കുകയാണ്, രമേശൻ. ജീവിതത്തിൽ ശീലിച്ച കാര്യമായതിനാൽ എന്നും രാവിലെ കുളിച്ചൊരുങ്ങിവന്ന് പ്രസ്സിൽ വിളക്കുകത്തിക്കും ഈ അറുപത്തിമൂന്നുകാരൻ. പിന്നെ കല്ലായി റെയിൽവേ സ്റ്റേഷനു പിന്നിലെ വീട്ടിലേക്ക് പോവും. ഉച്ചകഴിഞ്ഞ് വീണ്ടും സ്ഥാപനത്തിലേക്ക് വരും. കാര്യമൊന്നുമുണ്ടായിട്ടല്ല-അല്ലാതെങ്ങോട്ട് പോകാൻ! ഇത് ഒരാളുടെമാത്രം കാര്യമല്ല. കുതിരവട്ടം ദേശപോഷിണി വായനശാലയ്ക്കടുത്താണ് പ്രശാന്തിന്റെ വീട്. പ്രശാന്ത് പ്രിന്റേഴ്സ് പാളയത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്. ഇനി അദ്ദേഹംതന്നെ പറയട്ടെ: ''ഈ രംഗത്തുള്ളവർ നശിച്ച് നാറാണക്കല്ല് പിടിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ചെറുകിട പ്രിന്റിങ് രംഗത്ത് പൊതുവേ മാന്ദ്യമാണ്. മൊത്തത്തിൽ എല്ലാ വിപണിയിലും മാന്ദ്യമാണല്ലോ. കംപ്യൂട്ടറൈസേഷൻ വന്നതോടെ ഞങ്ങളുടെ പ്രതിസന്ധി തുടങ്ങി...പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സ്ഥാപനം പൂട്ടി...” സാമൂഹികമാധ്യമങ്ങൾ വ്യാപകമായതോടെ നോട്ടീസിന്റെയും ബ്രോഷറിന്റെയും ഒന്നും ആവശ്യമില്ലാതെ വിവരങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്നു. വിവാഹ ക്ഷണക്കത്തുകൾ അടിക്കാൻ ആരുമെത്തുന്നില്ല. വിസിറ്റിങ് കാർഡുപോലും ഇപ്പോൾ ആരും അച്ചടിപ്പിക്കുന്നില്ല. പൊതുപരിപാടികളില്ലാത്തതിനാൽ അറിയിപ്പുകൾ ഇല്ല. രസീത് ബുക്കില്ല. മുമ്പ് 12 ജീവനക്കാരുണ്ടായിരുന്ന പാളയത്തെ പ്രശാന്ത് പ്രിന്റേഴ്സിന് താഴുവീഴുന്നത്് ഈ സാഹചര്യത്തിലാണ്. പ്രസ്സും ഉപകരണങ്ങളും വിറ്റു. പ്രതിസന്ധിയുടെ ദുരിതവൃത്താന്തങ്ങൾ തീരുന്നില്ല- ഫ്രണ്ട്സ് ശശിയെപ്പോലെ പലരും... ജില്ലയിൽ ഈ വർഷം പൂട്ടിയത് 18 പ്രസ്സുകളാണ്. നഗരത്തിൽത്തന്നെ ആറെണ്ണം. ഇഴഞ്ഞും മുടന്തിയും മുന്നോട്ട് പോകുന്നവയും ഏറെ. പ്രതിസന്ധിയുടെ ആഴം കടലാസിന്റെ വില കൂടിയത്- കിലോയ്ക്ക് 60 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 75-80 രൂപയായി. കേരളത്തിലെ പേപ്പർ മില്ലുകൾ പലതും പൂട്ടി. കടലാസിന് ദൗർലഭ്യമുണ്ട്. കേരളത്തിൽ 90,000 പേർ ജോലിചെയ്യുന്ന ഈ മേഖലയ്ക്കായി സർക്കാർ കാര്യമായ സാമ്പത്തിക സഹായം നൽകിയില്ല. രണ്ടര വർഷമായി അച്ചടിനിരക്കിൽ വർധനയുണ്ടായില്ല. അച്ചടിമഷിയും രാസ വസ്തുക്കളും ഉൾപ്പെടെ അസംസ്കൃതവസ്തുക്കളുടെ വിലയും കൂടി. പരിഹാരമെന്ത് ? സർക്കാർ നൽകുന്ന അച്ചടിജോലികൾ പുറംകരാർ നൽകാതെ ചെറുകിട പ്രസ്സുകൾക്ക് നൽകുക. പ്രസ്സുടമകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക, നിലവിലുള്ള വായ്പകൾക്ക് തിരിച്ചടവിൽ സാവകാശവും ഇളവുമനുവദിക്കുക. ക്ഷേമപദ്ധതികളിൽ പ്രസ്സ് ഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തുക. വില കൂടിയ പേപ്പർ വാങ്ങുമ്പോൾ നിശ്ചിത നിരക്കിൽ സർക്കാർ സബ്സിഡി അനുവദിക്കുക. തമിഴ്നാട്ടിലേതുപോലെ സർക്കാർ പിന്തുണ ഈ ചെറുകിട സംരംഭങ്ങൾക്ക് നൽകുക. ജി.എസ്.ടി.ഏകീകരിക്കുക. സംസ്ഥാനത്ത് ആകെ പ്രസ്സുകൾ :4008.ജില്ലയിൽ- 406 (ബൈന്റിങ് സ്ഥാപനങ്ങൾ ഉൾപ്പെടെ - 517).കോഴിക്കോട് ജില്ലയിലെ ജീവനക്കാർ- 17,600 (ജനുവരിയിലെ കണക്ക്)

from money rss https://bit.ly/3kjmR7t
via IFTTT

സെന്‍സെക്‌സ് 646 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. സെൻസെക്സ് 646 പോയന്റ് ഉയർന്ന് 38,840.32ലും നിഫ്റ്റി 171 പോയന്റ് നേട്ടത്തിൽ 11,449.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1821 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 889 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടമാണ് സൂചികകൾക്ക് കരുത്തേകിയത്. ബാങ്ക്, ധനകാര്യ ഓഹരികളിൽ നിക്ഷേപകർ താൽപര്യംകാണിച്ചതും വിപണിക്ക് തുണയായി. റിലയൻസിന്റെ വിപണമൂല്യം ഇതാദ്യമായി 200 ബില്യൺ ഡോളർ മറികടന്നു. ഓഹരിവില ഏഴുശതമാനമുയർന്ന് 2,314.65ലെത്തി. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. എംആൻഡ്എം, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, സൺ ഫാർമ, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 0.92ശതമാനവും സ്മോൾ ക്യാപ് സൂചിക 1.27ശതമാനവും നേട്ടമുണ്ടാക്കി. Sensex ends 646 pts higher; Nifty settles at 11,449

from money rss https://bit.ly/2Fk10NZ
via IFTTT

സംശയകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക

റിസർവ് ബാങ്കിന്റെ നിരക്കുകൾ കുറക്കുന്നതിനെകുറിച്ച് അടുത്തിടെ ഒരു സർവേ നടത്തിയിരുന്നു. നിരക്കു കുറയ്ക്കുകയോ ഇതേരീതിയിൽ നിലനിർത്തുകയോ ചെയ്യണമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ തുല്യഎണ്ണം പേർ അഭിപ്രായപ്പെട്ടത്. നിരക്കു വർധിപ്പിക്കുമെന്ന് കരുതിയവർ ചെറിയൊരു വിഭാഗമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പത്തിലുള്ള ഉത്തരങ്ങൾ ഉണ്ടാകില്ലെന്നു സൂചിപ്പിക്കാനാണ് ഇതു ചൂണ്ടിക്കാട്ടിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി ആദ്യമായി ബാധിക്കാൻ തുടങ്ങിയപ്പോൾ സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുകയും വിപണികളിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുക എന്നതിലായിരുന്നു റിസർവ് ബാങ്ക് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രാഥമിക ലക്ഷ്യം കൈവരിച്ചതോടെ പണപ്പെരുപ്പം, ധനകമ്മി, കറൻസിയുടെ ചാഞ്ചാട്ടം തുടങ്ങിയ മേഖലകളിലേക്കു ശ്രദ്ധചെലുത്താൻ തുടങ്ങി. ലോക്ഡൗൺ പിൻവലിച്ച് ഘട്ടംഘട്ടമായി സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഇത്. കഴിഞ്ഞ നാലു മാസത്തോളമായി പണപ്പെരുപ്പം റിസർവ് ബാങ്ക് കണക്കു കൂട്ടിയിരുന്ന ആറു ശതമാനത്തിനു മുകളിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഭാവിപദ്ധതികൾ വിശകലനം ചെയ്യുമ്പോൾ പരിഗണിക്കേണ്ട രണ്ടുഘടകങ്ങളുണ്ട്. ഒന്നാമതായി വിതരണ ശൃംഖലകളിലുണ്ടായ തടസങ്ങളാണ് കഴിഞ്ഞ മാസങ്ങളിലെ പണപ്പെരുപ്പത്തിനു പ്രധാന കാരണമായത്. തുറന്നു കൊടുക്കലുകൾ ഘട്ടംഘട്ടമായി നടന്നതോടെ ചരക്കുനീക്ക പ്രശ്നങ്ങൾ മാറുകയും ഈ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടാൻ വഴിയൊരുങ്ങുകയും ചെയ്തു. രണ്ടാമതായി സാധാരണ നിലയിലുള്ള മൺസൂൺ ഭക്ഷ്യസാധന വില പിടിച്ചു നിർത്തുകയും പണപ്പെരുപ്പത്തിന്റെ പ്രധാന ഘടകത്തെ കൈപ്പിടിയിലാക്കുകയും ചെയ്യും. ഇവ കണക്കെലെടുക്കുമ്പോൾ വരുന്ന ഏതാനും ത്രൈമാസങ്ങൾക്കുള്ളിൽ പണപ്പെരുപ്പം താഴേക്കുവരും. ഇവയിലൂടെ പണപ്പെരുപ്പത്തെ നേരിടാനാകുമെങ്കിലും വരും ത്രൈമാസങ്ങളിൽ വളർച്ച ഇത്തരത്തിലാകണമെന്നില്ല. നിരക്കു കുറക്കൽ നിർത്തിവെക്കുമെങ്കിലും വളർച്ചയ്ക്കു പിന്തുണ നൽകുന്നരീതിയിൽ കുറഞ്ഞ നിരക്കുകൾ ഉറപ്പുനൽകാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. പ്രവർത്തനരീതികളിലെ മാറ്റം പ്രയോജനപ്പെടുത്തി ഇതുറപ്പാക്കുന്ന മറ്റു പണഇതര മാർഗങ്ങളാവും റിസർവ് ബാങ്ക് പിന്തുടരുക. ഇത് ചെറുകിട നിക്ഷേപകരെ എങ്ങനെയാണു ബാധിക്കുക? ഇത്തരം സാഹചര്യത്തിൽ അവരെന്താണു ചെയ്യേണ്ട്ത്? പലിശ നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമ്പോൾ നിക്ഷേപകർ തങ്ങളുടെ കാലാവധിയും നഷ്ടസാധ്യതാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതു തുടരണം. ഇതു ദീർഘകാല കാഴ്ചപ്പാടോടു കൂടിയുമാവണം. പലിശ ചക്രത്തിന്റെ പൂർണകാലത്തോളം ക്ഷമയോടെ കാത്തിരിക്കാനാവുന്ന നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാനാവുമെന്നാണ് ദീർഘകാല നിക്ഷേപത്തെ കുറിച്ചു പറയുമ്പോൾ പൊതുവായി പറയാനാവുന്നത്. ബാങ്കിങ്, പൊതുമേഖല പോലുള്ള ഇടക്കാല പദ്ധതികളും ഡൈനാമിക് ബോണ്ട് പദ്ധതികളും ഹൃസ്വകാല പദ്ധതികളെല്ലാം ഇതിനിടെ പരിഗണിക്കാം. അടിസ്ഥാന ഘടകങ്ങളിൽ ഉറച്ചുനിൽക്കുക എന്നതും ഉയർന്ന വായ്പാ നിലവാരം ഉണ്ട് എന്നതുമാണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അടുത്തകാലത്ത് ഉയർന്ന നഷ്ടസാധ്യതയുള്ള പദ്ധതികളിലെ മോശമായ അനുഭവത്തെ തുടർന്ന് ഒരുവിഭാഗം നിക്ഷേപകർക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിൽ തന്നെയും നിക്ഷേപകർക്ക് ഡെറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട് മൊത്തതിൽ ആത്മവിശ്വാസം തന്നെയായിരുന്നു. ആംഫിയുടെ 2020 ജൂലൈയിലെ കണക്കുകൾ പ്രകാരം ഡെറ്റ് പദ്ധതികളിൽ 91,392 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. മിക്കവാറും ഡെറ്റ് പദ്ധതികളിൽ എക്കാലത്തേയും ഉയർന്നതിനോടടുത്തുള്ള ആസ്തികളായിരുന്നു ഉണ്ടായിരുന്നതും. നിക്ഷേപകർ കരുതലോടെ നീങ്ങുന്നതും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഇതിൽ പ്രതിഫലിച്ചത്. ആസ്തികൾ വകയിരുത്തുന്നതിന് മുൻപ് എന്നത്തേക്കാളും പ്രാധാന്യം വർധിക്കുന്നൂ ഏന്നതാണ് ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങളിലൂടെ കാണാനാവുന്നത്. ഡെറ്റ് പദ്ധതികൾക്കിടയിൽതന്നെ വിവിധ നിക്ഷേപ ആവശ്യങ്ങൾക്കനുസൃതമായും വിവിധ നിക്ഷേപ കാലഘട്ടങ്ങൾക്കുതകുംവിധവും തെരഞ്ഞെടുക്കാനാവുന്ന വിഭാഗങ്ങളുണ്ട്. ഇവയുടെ കാര്യത്തിലും കൃത്യമായ തീരുമാനമെടുക്കാനാവുന്നില്ലെങ്കിൽ എസ്ഐപി മികച്ചൊരു മാർഗമായിരിക്കും. അതിലൂടെ വിവിധ ഘങ്ങളിലെ നിക്ഷേപത്തിന്റെ നേട്ടം സ്വന്തമാക്കാനുമാവും. (മിറൈ അസറ്റ് മാനേജേഴ്സ് ഇന്ത്യയുടെ ഫിക്സ്ഡ് ഇൻകംവിഭാഗത്തിലെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/35rH32z
via IFTTT

വായ്പ മൊറട്ടോറിയം: സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

വായ്പ മൊറട്ടോറിയം കായളവിൽ പലിശ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സെപ്റ്റംബർ 28ന് വാദം പുനഃരാരംഭിക്കും. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ എൻപിഎ(നിഷ്ക്രിയ ആസ്തി)കളായി ഇനിയൊരുഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. എല്ലാഹർജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശംനൽകി. സെപ്റ്റംബർ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താൻ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിർത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. മോറട്ടോറിയം പലിശ ഒഴിവാക്കുന്നകാര്യത്തിൽ റിസർവ് ബാങ്കിനേക്കാൾ ഉയർന്നതലത്തിലാണ് സർക്കാർ ചർച്ചകൾ നടത്തുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എല്ലാമേഖലയ്ക്കും ആശ്വാസം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.പ്രത്യാഘാതങ്ങളുണ്ടാക്കുന്നതരത്തിൽ തിടുക്കത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നകാര്യത്തിൽ ജാഗ്രതവേണമെന്നും മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. പലിശയിന്മേൽ പലിശ ഈടാക്കരുതെന്ന് ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവിൽ പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാുമെന്ന് റിസർവ് ബാങ്ക് ജൂൺ നാലിന് കോടതിയെ അറിയിച്ചിരുന്നു.

from money rss https://bit.ly/35pa3YO
via IFTTT

Ninte Kannil Virunnu Vannu Lyrics | Deepasthambham Mahascharyam Malayalam Movie Song

Movie : Deepasthambham Mahascharyam
Year : 1999
Singer : K. J. Yesudas, Radhika Thilak
Lyrics : Yusuf Ali Kechery
Music : Mohan Sitara
Actor : Dileep
Actress : Jomol


Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Anthimegham Vinniluyarthi
Ninte Kavilin Kumkumam

Anthimegham Vinniluyarthi
Ninte Kavilin Kumkumam
Raaga Madhuram Nenjilaruli
Remya Maanasa Sangamam
Vaana Ganga Thazhe Vannu
Praana Saghi En Jeevanil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal

Thaamara Kuda Neerthi Ninnu
Tharala Hridaya Sarovaram
Thaamara Kuda Neerthi Ninnu
Tharala Hridaya Sarovaram
Chinthu Padi Mandha Pavanan
Kayyilenthi Chaamaram
Pulaka Mukulam Vidarnnu Ninnu
Preyasi Nin Meniyil

Ninte Kannil Virunnu Vannu
Neela Saagara Veechikal
Punchirikoru Poochendu Thannu
Pushyaraaga Mareechikal

Ninte Kannil Virunnu Vannu
Neela Saagara Veechikal
Ninte Kannil Virunnu Vannu
Neela Saagara Veechikal


* This article was originally published here