121

Powered By Blogger

Thursday, 10 September 2020

സംശയകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക

റിസർവ് ബാങ്കിന്റെ നിരക്കുകൾ കുറക്കുന്നതിനെകുറിച്ച് അടുത്തിടെ ഒരു സർവേ നടത്തിയിരുന്നു. നിരക്കു കുറയ്ക്കുകയോ ഇതേരീതിയിൽ നിലനിർത്തുകയോ ചെയ്യണമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ തുല്യഎണ്ണം പേർ അഭിപ്രായപ്പെട്ടത്. നിരക്കു വർധിപ്പിക്കുമെന്ന് കരുതിയവർ ചെറിയൊരു വിഭാഗമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പത്തിലുള്ള ഉത്തരങ്ങൾ ഉണ്ടാകില്ലെന്നു സൂചിപ്പിക്കാനാണ് ഇതു ചൂണ്ടിക്കാട്ടിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി ആദ്യമായി ബാധിക്കാൻ തുടങ്ങിയപ്പോൾ സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുകയും വിപണികളിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്യുക എന്നതിലായിരുന്നു റിസർവ് ബാങ്ക് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രാഥമിക ലക്ഷ്യം കൈവരിച്ചതോടെ പണപ്പെരുപ്പം, ധനകമ്മി, കറൻസിയുടെ ചാഞ്ചാട്ടം തുടങ്ങിയ മേഖലകളിലേക്കു ശ്രദ്ധചെലുത്താൻ തുടങ്ങി. ലോക്ഡൗൺ പിൻവലിച്ച് ഘട്ടംഘട്ടമായി സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഇത്. കഴിഞ്ഞ നാലു മാസത്തോളമായി പണപ്പെരുപ്പം റിസർവ് ബാങ്ക് കണക്കു കൂട്ടിയിരുന്ന ആറു ശതമാനത്തിനു മുകളിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഭാവിപദ്ധതികൾ വിശകലനം ചെയ്യുമ്പോൾ പരിഗണിക്കേണ്ട രണ്ടുഘടകങ്ങളുണ്ട്. ഒന്നാമതായി വിതരണ ശൃംഖലകളിലുണ്ടായ തടസങ്ങളാണ് കഴിഞ്ഞ മാസങ്ങളിലെ പണപ്പെരുപ്പത്തിനു പ്രധാന കാരണമായത്. തുറന്നു കൊടുക്കലുകൾ ഘട്ടംഘട്ടമായി നടന്നതോടെ ചരക്കുനീക്ക പ്രശ്നങ്ങൾ മാറുകയും ഈ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടാൻ വഴിയൊരുങ്ങുകയും ചെയ്തു. രണ്ടാമതായി സാധാരണ നിലയിലുള്ള മൺസൂൺ ഭക്ഷ്യസാധന വില പിടിച്ചു നിർത്തുകയും പണപ്പെരുപ്പത്തിന്റെ പ്രധാന ഘടകത്തെ കൈപ്പിടിയിലാക്കുകയും ചെയ്യും. ഇവ കണക്കെലെടുക്കുമ്പോൾ വരുന്ന ഏതാനും ത്രൈമാസങ്ങൾക്കുള്ളിൽ പണപ്പെരുപ്പം താഴേക്കുവരും. ഇവയിലൂടെ പണപ്പെരുപ്പത്തെ നേരിടാനാകുമെങ്കിലും വരും ത്രൈമാസങ്ങളിൽ വളർച്ച ഇത്തരത്തിലാകണമെന്നില്ല. നിരക്കു കുറക്കൽ നിർത്തിവെക്കുമെങ്കിലും വളർച്ചയ്ക്കു പിന്തുണ നൽകുന്നരീതിയിൽ കുറഞ്ഞ നിരക്കുകൾ ഉറപ്പുനൽകാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. പ്രവർത്തനരീതികളിലെ മാറ്റം പ്രയോജനപ്പെടുത്തി ഇതുറപ്പാക്കുന്ന മറ്റു പണഇതര മാർഗങ്ങളാവും റിസർവ് ബാങ്ക് പിന്തുടരുക. ഇത് ചെറുകിട നിക്ഷേപകരെ എങ്ങനെയാണു ബാധിക്കുക? ഇത്തരം സാഹചര്യത്തിൽ അവരെന്താണു ചെയ്യേണ്ട്ത്? പലിശ നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമ്പോൾ നിക്ഷേപകർ തങ്ങളുടെ കാലാവധിയും നഷ്ടസാധ്യതാ സാഹചര്യങ്ങളും കണക്കിലെടുത്ത് ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതു തുടരണം. ഇതു ദീർഘകാല കാഴ്ചപ്പാടോടു കൂടിയുമാവണം. പലിശ ചക്രത്തിന്റെ പൂർണകാലത്തോളം ക്ഷമയോടെ കാത്തിരിക്കാനാവുന്ന നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാനാവുമെന്നാണ് ദീർഘകാല നിക്ഷേപത്തെ കുറിച്ചു പറയുമ്പോൾ പൊതുവായി പറയാനാവുന്നത്. ബാങ്കിങ്, പൊതുമേഖല പോലുള്ള ഇടക്കാല പദ്ധതികളും ഡൈനാമിക് ബോണ്ട് പദ്ധതികളും ഹൃസ്വകാല പദ്ധതികളെല്ലാം ഇതിനിടെ പരിഗണിക്കാം. അടിസ്ഥാന ഘടകങ്ങളിൽ ഉറച്ചുനിൽക്കുക എന്നതും ഉയർന്ന വായ്പാ നിലവാരം ഉണ്ട് എന്നതുമാണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അടുത്തകാലത്ത് ഉയർന്ന നഷ്ടസാധ്യതയുള്ള പദ്ധതികളിലെ മോശമായ അനുഭവത്തെ തുടർന്ന് ഒരുവിഭാഗം നിക്ഷേപകർക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിൽ തന്നെയും നിക്ഷേപകർക്ക് ഡെറ്റ് ഫണ്ടുകളുമായി ബന്ധപ്പെട്ട് മൊത്തതിൽ ആത്മവിശ്വാസം തന്നെയായിരുന്നു. ആംഫിയുടെ 2020 ജൂലൈയിലെ കണക്കുകൾ പ്രകാരം ഡെറ്റ് പദ്ധതികളിൽ 91,392 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. മിക്കവാറും ഡെറ്റ് പദ്ധതികളിൽ എക്കാലത്തേയും ഉയർന്നതിനോടടുത്തുള്ള ആസ്തികളായിരുന്നു ഉണ്ടായിരുന്നതും. നിക്ഷേപകർ കരുതലോടെ നീങ്ങുന്നതും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഇതിൽ പ്രതിഫലിച്ചത്. ആസ്തികൾ വകയിരുത്തുന്നതിന് മുൻപ് എന്നത്തേക്കാളും പ്രാധാന്യം വർധിക്കുന്നൂ ഏന്നതാണ് ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങളിലൂടെ കാണാനാവുന്നത്. ഡെറ്റ് പദ്ധതികൾക്കിടയിൽതന്നെ വിവിധ നിക്ഷേപ ആവശ്യങ്ങൾക്കനുസൃതമായും വിവിധ നിക്ഷേപ കാലഘട്ടങ്ങൾക്കുതകുംവിധവും തെരഞ്ഞെടുക്കാനാവുന്ന വിഭാഗങ്ങളുണ്ട്. ഇവയുടെ കാര്യത്തിലും കൃത്യമായ തീരുമാനമെടുക്കാനാവുന്നില്ലെങ്കിൽ എസ്ഐപി മികച്ചൊരു മാർഗമായിരിക്കും. അതിലൂടെ വിവിധ ഘങ്ങളിലെ നിക്ഷേപത്തിന്റെ നേട്ടം സ്വന്തമാക്കാനുമാവും. (മിറൈ അസറ്റ് മാനേജേഴ്സ് ഇന്ത്യയുടെ ഫിക്സ്ഡ് ഇൻകംവിഭാഗത്തിലെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/35rH32z
via IFTTT