121

Powered By Blogger

Tuesday, 28 December 2021

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇനി നിക്ഷേപകരുടെ അനുമതിവേണം

മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുമ്പോൾ നിക്ഷേപകരുടെ അനുമതി സെബി നിർബന്ധമാക്കി. അതായത്, ഇനി മുതൽ എന്തെങ്കിലും കാരണത്താൽ മ്യൂച്വൽ ഫണ്ട് സ്ഥാപനം ഫണ്ടുകളുടെ പ്രവർത്തനം നിർത്തണമെങ്കിൽ യൂണിറ്റി ഉടമകളുടെ അനുമതിയോടെയെ അതിന് കഴിയൂ. 2020 ഏപ്രിലിൽ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുട പ്രവർത്തനം മരവിപ്പിച്ച നടപടിയെതുടർന്നാണ് പൊതുവായ തീരുമാനം സെബിയെടുത്തത്. ഫ്രാങ്ക്ളിൻ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയപ്പോൾ നിക്ഷേപകർ കോടതിയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതി ഇക്കാര്യം ശരിവെച്ച് ഉത്തരവിടുകയുംചെയ്തു. ഒരു യൂണിറ്റിന് ഒരുവോട്ട്...

കാര്യമായ നേട്ടമില്ലാതെ വിപണി: ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളിൽ ചാഞ്ചാട്ടത്തോടെ തുടക്കം. സെൻസെക്സ് 136 പോയന്റ് നഷ്ടത്തിൽ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയർന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുർബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, സിപ്ല, സൺ ഫാർമ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഗ്രാസിം, കോൾ ഇന്ത്യ, ഇൻഫോസിസ്, ഹിൻഡാൽകോ. എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ,...

ഭൂതല സംപ്രേഷണം ഇനിയില്ല: ദൂരദർശൻ ഉപഗ്രഹ സംപ്രേഷണത്തിലേക്ക്‌

തൃശ്ശൂർ: കാലഹരണപ്പെട്ട അനലോഗ് ട്രാൻസ്മിറ്ററുകൾ ഒഴിവാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് ദൂരദർശൻ ചുവടുമാറുന്നു. പ്രസാർ ഭാരതി ബോർഡിന്റെ തീരുമാനമനുസരിച്ചാണിത്. ലോകത്തെ വലിയ പ്രക്ഷേപണ ചാനലുകളിലൊന്നായ ദൂരദർശന്റെ വിവിധ നിലയങ്ങളിൽനിന്ന് സംപ്രേഷണങ്ങളുണ്ടാവില്ല. ഇനി ഏകീകൃത സംപ്രേഷണമായിരിക്കും. സൗജന്യ ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിലൂടെയാണ് ഇനി എല്ലാ ദൂരദർശൻ ചാനലുകളുടെയും സംപ്രേഷണം. രാജ്യവ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. തൃശ്ശൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ട്രാൻസ്മിറ്ററുകൾ 2018-ൽ പൂട്ടി. കൊച്ചിയിലെയും കോഴിക്കോട്ടെയും...

സെന്‍സെക്‌സില്‍ 477 പോയന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളില്‍ | Market Closing

മുംബൈ: വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിർത്തിയ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 477.24 പോയന്റ് ഉയർന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തിൽ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ്,...

കല്യാണ്‍ ജൂവലേഴ്‌സ് ഡെലോയിറ്റ് ഗ്ലോബല്‍ ലക്ഷ്വറി ബ്രാന്‍ഡ് പട്ടികയില്‍

കൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിനെ 2021-ലെ ഡെലോയിറ്റ് ഗ്ലോബൽ ആഡംബര ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്സിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങൾ മുകളിലേയ്ക്ക് കയറി കല്യാൺ ജൂവലേഴ്സ് പട്ടികയിൽ 37-ാം സ്ഥാനത്തെത്തി. ഇന്ത്യയിൽനിന്ന് അഞ്ച് ബ്രാൻഡുകൾ മാത്രമാണ് ടോപ് 100 ആഡംബര പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളതും കല്യാൺ ജൂവലേഴ്സാണ്. ആഗോളതലത്തിൽ ഇന്ത്യൻ ആഡംബര ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ആധിപത്യവും ഇന്ത്യൻ ഉപയോക്താക്കളുടെ മുൻഗണനയും...

ഐപിഒ തരംഗം: നിക്ഷേപ ബാങ്കുകള്‍ ഫീസിനത്തില്‍ സമാഹരിച്ചത് 2,600 കോടി രൂപ

2021ൽ ഐപിഒവഴി കമ്പനികൾ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോൾ നിക്ഷേപക ബാങ്കുകൾ ഫീസിനത്തിൽ സ്വന്തമാക്കിയത് 2,600 കോടി രൂപ. 2017ലെ മുൻ റെക്കോഡിന്റെ നാലിരട്ടിയിലേറെതുകയാണ്, പ്രാരംഭ ഓഹരി വില്പനയ്ക്ക് നേതൃത്വം നൽകിയ ബാങ്കുകൾ ഈടാക്കിയത്. ഓൺലൈൻ പലചരക്ക് കടകൾ, ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പുകൾ, ബ്യൂട്ടി സ്റ്റോറുകൾ ഉൾപ്പടെ 110ലധികം കമ്പനികളാണ് 2021 കലണ്ടർവർഷം വിപണിയിൽ ലിസ്റ്റ് ചെയ്തത്. വൺ 97 കമ്യൂണിക്കേഷൻസ്, സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പുകളാണ് ഈവർഷം വിപണിയിലെത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം(വൺ 97 കമ്യൂണിക്കേഷൻസ്)...