121

Powered By Blogger

Tuesday, 28 December 2021

ഐപിഒ തരംഗം: നിക്ഷേപ ബാങ്കുകള്‍ ഫീസിനത്തില്‍ സമാഹരിച്ചത് 2,600 കോടി രൂപ

2021ൽ ഐപിഒവഴി കമ്പനികൾ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോൾ നിക്ഷേപക ബാങ്കുകൾ ഫീസിനത്തിൽ സ്വന്തമാക്കിയത് 2,600 കോടി രൂപ. 2017ലെ മുൻ റെക്കോഡിന്റെ നാലിരട്ടിയിലേറെതുകയാണ്, പ്രാരംഭ ഓഹരി വില്പനയ്ക്ക് നേതൃത്വം നൽകിയ ബാങ്കുകൾ ഈടാക്കിയത്. ഓൺലൈൻ പലചരക്ക് കടകൾ, ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പുകൾ, ബ്യൂട്ടി സ്റ്റോറുകൾ ഉൾപ്പടെ 110ലധികം കമ്പനികളാണ് 2021 കലണ്ടർവർഷം വിപണിയിൽ ലിസ്റ്റ് ചെയ്തത്. വൺ 97 കമ്യൂണിക്കേഷൻസ്, സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പുകളാണ് ഈവർഷം വിപണിയിലെത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം(വൺ 97 കമ്യൂണിക്കേഷൻസ്) സമാഹരിച്ചത് 18,300 കോടി രൂപയാണ്. ഇതിനുമുമ്പ് ഏറ്റവുംകൂടുതൽ മൂലധന സമാഹരണംനടന്ന 2017ൽ 36 കമ്പനികൾ ചേർന്ന് 68,827 കോടി രൂപയാണ് സമാഹരിച്ചത്. 2020ലാകട്ടെ 15 കമ്പനികൾ ചേർന്ന് 26,613 കോടി രൂപയാണ് നേടി. 2022ലും ഐപിഒ മുന്നേറ്റംതുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. രാജ്യത്തെ വിപണി കണ്ടതിൽവെച്ചേറ്റവും വലിയ ഐപിഒയ്ക്കാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ തയ്യാറെടുക്കുന്നത്. അതൊടൊപ്പംതന്നെ ഒരുകൂട്ടം കമ്പനികളും വിപണിയിലെത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

from money rss https://bit.ly/3FPimg5
via IFTTT